മരച്ചീനിയിൽനിന്ന് എഥനോളിന് 2 കോടി, കാർഷിക മേഖലയ്ക്ക് ഒട്ടേറെ പദ്ധതികൾ: കേരള ബജറ്റ്
Mail This Article
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് നിയമസഭയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്നു. അതീജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും മന്ത്രി ബാലഗോപാൽ അറിയിച്ചു. ഇത് നികുതി വരുമാനത്തിലും സമ്പദ്‌വ്യവസ്ഥയിലും പ്രതിഫലിക്കും. ആഭ്യന്തര നികുതി വരുമാനം വർധിച്ചെന്നും അദ്ദേഹം അറിയിച്ചു.
കാർഷികമേഖലയ്ക്ക് ഉണർവേകാൻ ഒട്ടേറെ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മരച്ചീനിയിൽനിന്ന് എഥനോൾ നിർമിക്കുന്നതിനുള്ള പദ്ധതികൾക്ക് 2 കോടി രൂപ. മണ്ണൊലിപ്പു തടയാനും തീരസംരക്ഷണത്തിനും 100 കോടി രൂപ. വന്യമൃഗങ്ങളുടെ ആക്രമണം തടയാനുള്ള നടപടികൾക്ക് 25 കോടി രൂപ. നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി. ഇതിനായി 50 കോടി. മത്സ്യബന്ധന മേഖലയ്ക്ക് 240 കോടി രൂപ. കാർഷിക മേഖലയ്ക്കുള്ള അടങ്കൽ 851 കോടി രൂപ. കോൾഡ് ചെയിൻ ശൃംഖല സ്ഥാപിക്കാൻ 10 കോടി. നെൽക്കൃഷിക്ക് 76 കോടി രൂപ. കർഷകർക്ക് വിദേശ മാതൃകകൾ കണ്ടു മനസ്സിലാക്കാൻ പദ്ധതി നടപ്പാക്കും
ഇടുക്കി വയനാട് കാസർകോഡ് പാക്കേജുകൾക്കായി 75 കോടി. ജലവിഭവമേഖലയ്ക്ക് 552 കോടി രൂപ. കശുവണ്ടി മേഖലയുടെ പ്രോത്സാഹനത്തിന് 30 കോടി രൂപ. ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കും.
റബർ സബ്‌സിഡിക്ക് 500 കോടി. റബർ മിശ്രിതം റോഡ് നിർമാണത്തിന് കൂടുതലായി ഉപയോഗിക്കും. വിലക്കയറ്റം തടയാൻ 2000 കോടി രൂപ.