ADVERTISEMENT

അതേ, സസ്യങ്ങൾക്കും ആശുപത്രിയായി. ആലപ്പുഴയിലെ അരൂർ നിയോജക മണ്ഡലത്തിലെ പാണാവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിലും, ഇപ്പോൾ ഈ സൗകര്യമുണ്ട്. അതായത്, യൂണിവേഴ്സിറ്റി തലത്തിൽ വളരെ കുറച്ചു പേർക്കു മാത്രമായി ലഭ്യമായിരുന്ന ഈ സൗകര്യം തൈക്കാട്ടുശേരി ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും സസ്യ ആരോഗ്യപരിചരണ ആശുപത്രി സേവനം ലഭിക്കും. കർഷകരുടെ കൃഷിയിടങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്താൽ കൃഷിത്തോട്ടങ്ങളിൽ വച്ച് നിർണയിച്ച് അവയ്ക്ക് പരിഹാരം നിർദ്ദേശിക്കുന്ന പരിപാടിയാണ് സസ്യ ആരോഗ്യ പരിചരണ ആശുപത്രി.

vegetable-hospital-2
ആലപ്പുഴ പാണാവള്ളി ബ്ലോക്കിലെ കാർഷിക വിജ്ഞാന വ്യാപനകേന്ദ്രം

ചെടികൾക്ക് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം കീടങ്ങൾ അല്ല. മറിച്ച് പലതരത്തിലുള്ള രോഗങ്ങൾ വരാം, കൂടാതെ മണ്ണിലെ മൂലകങ്ങളുടെ കുറവ്, അതുപോലെ തന്നെ മണ്ണിലെ മൂലകങ്ങളുടെ ആധിക്യം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്. അവ എങ്ങനെ പരിഹരിക്കാം. അതിനുള്ള പരിഹാര മാർഗ്ഗനിർദ്ദേശങ്ങൾ, കൂടാതെ കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ മൂലം ചെടികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയെല്ലാം കൃത്യമായി നിർണ്ണയിച്ച് കർഷകർക്ക് ചെലവില്ലാതെ പരിഹാരം കണ്ടെത്തുന്ന ഒരു പ്രകൃതി സൗഹൃദ കാർഷികവൃത്തികൾക്ക് കർഷകരെ പരിശീലിപ്പിക്കുന്ന ഒരു പരിപാടിയാണ്, സസ്യാരോഗ്യ പരിചരണ ആശുപത്രി. കൂടാതെ മണ്ണ് വെള്ളം പരിശോധിച്ച് കൃഷിക്ക് ഉപയുക്തമാണോ എന്ന് നിർദ്ദേശിക്കുന്ന പരിപാടി കൂടി ഉണ്ട്. ഈ സംരംഭം പാണാവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ, കൃഷി ഓഫീസർ, ആത്മ (അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി) ഇവരുടെ നേതൃത്വത്തിലുള്ള കർഷക സംഘടനയായ മരതകത്തിലൂടെയാണ് കർഷകരിൽ എത്തിക്കുന്നത്. എം.എസ്. നാസറാണ് സസ്യ ആരോഗ്യ പരിചരണ ആശുപത്രിയുടെ സാങ്കേതിക ഉപദേശകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com