ADVERTISEMENT

ഓസ്‍ട്രേലിയക്കാരായ എമു നമ്മുടെ നാട്ടിൽ പ്രചാരത്തിലായിട്ട് ഒരുപാട് കാലമായിട്ടില്ല. നിരവധി പേർ എമുവളർത്തലിലേക്ക് തിരിയുകയും ചെയ്തു. വാണിജ്യാടിസ്ഥാനത്തിലും കൗതുകത്തിനും പറക്കാൻ ശേഷിയില്ലാത്ത എമുപ്പക്ഷികളെ വളർത്തുന്നവർ നിരവധിയുണ്ട്. എമുപക്ഷികളെക്കുറിച്ചും അവയുടെ പരിപാലനത്തെക്കുറിച്ചും ചില കാര്യങ്ങൾ അറിയാം.

  • തീറ്റ, വെള്ളം എന്നിവ നൽകലും കാഷ്ഠം നീക്കലുമാണ് പ്രധാന ജോലി.
  • ദിവസം 2-3 നേരം മുട്ട ശേഖരിക്കേണ്ടി വരും.
  • ഒരു വ്യക്തിക്ക് 100 എമുവിനെ പരിപാലിക്കാൻ കഴിയും.
  • മികച്ച രോഗപ്രതിരോധശേഷിയുള്ള പക്ഷിയാണ് എമു.
  • കോഴികളെ സാധാരണ ബാധിക്കുന്ന രോഗങ്ങളൊന്നുംതന്നെ എമുവിനെ ബാധിക്കാറില്ല.
  • എമു ഏതു കാലാവസ്ഥയിലും വളരും.
  • പൂജ്യം ഡിഗ്രി സെൽഷ്യസ് തണുപ്പിലും 52 ഡിഗ്രി സെൽഷ്യസ് ചൂടിലും എമു വളരും.
  • മിശ്രഭോജിയായ എമു ഇലകൾ, പച്ചക്കറി അവശിഷ്ടങ്ങൾ, പഴങ്ങൾ, ചെറുപ്രാണികൾ, പുഴുക്കൾ എന്നിവ ഭക്ഷിക്കും.
  • ലേയർ കോഴിത്തീറ്റ കൊടുത്തും എമുവളര്ത്താം.
  • ആക്രമണസ്വഭാവം കുറവ്.
  • പരിചയമായിക്കഴിഞ്ഞാൽ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യും.
  • 40 വർഷം വരെ ആയുസുള്ള എമു നമ്മുടെ ജീവിതകാലം മുഴുവൻ വളർത്താവുന്ന പക്ഷിയാണ്.
  • 20 വർഷം വരെ ഉൽപാദനകാലവുമുണ്ട്. അതുകൊണ്ടുതന്നെ എമുവളര്ത്തല് ഒരു ദീര്ഘകാല ബിസിനസാണ്.
  • എമുവിനെ വളർത്താനും ഉൽപന്നങ്ങൾ വിൽക്കാനും വനം വകുപ്പിന്റെ അനുവാദം ആവശ്യമില്ല.
  • 1972 ലെ വന്യജീവി സംരക്ഷണനിയമത്തിൽ എമുവിനെ ഉൾപ്പെടുത്തിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com