ADVERTISEMENT

കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ നായപ്രേമികൾക്കിടയിൽ ചർച്ചയാകുന്നത് കുറുപ്പിനൊപ്പം പ്രത്യക്ഷപ്പെട്ട നായയിനമാണ്. കൂർത്ത മുഖവും, നീളമേറിയ കാലുകളും, മെലിഞ്ഞ ശരീരവുമുള്ള നായ്ക്കൾ ഇന്ത്യൻ ജനുസായ കന്നിയാണെന്നാണ് പലരും കരുതിയത്. എന്നാൽ, ദുൽഖറിനൊപ്പമുള്ളത് കന്നി എന്ന ഇനമല്ല എന്ന് നായപ്രേമികൾക്കിടയിലെ വിദഗ്ധർ പറയുന്നു. അപ്പോൾപ്പിന്നെ ഏതായിരിക്കും ആ ബ്രീഡ്? അറേബ്യൻ ഗ്രേ ഹൗണ്ട് എന്ന ഓമനപ്പേരുള്ള സ്ലവി എന്ന നായയിനത്തിൽപ്പെട്ടവയാണവ. സ്വദേശം ഉത്തരാഫ്രിക്കൻ രാജ്യങ്ങൾ.

ആഫ്രിക്കൻ മരുഭൂമികളിൽ വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന സൈറ്റ് ഹൗണ്ട് വിഭാഗത്തിൽപ്പെടുന്ന വേട്ടനായയാണ് സ്ലവി. യജമാനനോട് വളരെ അടുപ്പം കാണിക്കുന്ന സ്വഭാവമുള്ള ഇവർ അപരിചിതരോട് അകൽച്ച കാണിക്കും. നീളമേറിയ ശരീരവും കഴുത്തും ചെറിയ തലയുമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ചെവികൾ താഴേക്ക് തൂങ്ങിയിരിക്കും. 

വേട്ട നായ ഇനം ആയതുകൊണ്ടുതന്നെ വീട്ടുനായ എന്ന രീതിയിൽ ഇവയെ വളർത്താൻ കഴിയില്ല. പകരം ഓടിനടക്കാൻ കഴിയുന്ന വിധത്തിലുള്ള സൗകര്യം ചെയ്തുകൊടുക്കണം. നീളമേറിയ കാലുകളും ഭാരക്കുറവും ഉള്ളതുകൊണ്ടുതന്നെ മണൽപ്പരപ്പുകളിലൂടെ അതിവേഗം കുതിക്കാൻ ഇവയ്ക്കാകും.

English summary: kurup film dog breed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com