ഉഴവുചാലിലെ ജാനകി
Mail This Article
ആയുസ്സിന്റെ പുസ്തകം സി.വി.ബാലകൃഷ്ണൻ പിറകോട്ട് മറിച്ചു; വർഷങ്ങൾ പിന്നിലോട്ട്. ഒരു ദിവസം സ്കൂളിൽ നിന്നു വന്ന ചേച്ചിയുടെ കരണത്ത് മുത്തച്ഛൻ ആഞ്ഞൊരടി കൊടുത്തതാണ് ബാലകൃഷ്ണന്റെ ഓർമയിൽ. ഏഴാം ക്ലാസിൽ പഠിപ്പ് നിർത്തി വയലിലെ കതിരു കൊത്തുന്ന കിളികളെ ഓടിക്കാൻ പോകണമെന്ന് മുത്തച്ഛൻ പറഞ്ഞിരുന്നു. അത് ചേച്ചി അനുസരിക്കാഞ്ഞതിനാണ് അടി. ചേച്ചിയുടെ പഠിപ്പ് അന്നു നിന്നെന്ന് ബാലകൃഷ്ണൻ. പിന്നെ, വയലുകളിലായി ചേച്ചിയുടെ ജീവിതം. ചേച്ചിയുടെ പേര് ജാനകി എന്നാണ്. സീതയെന്ന ജാനകിയെയും വയലിൽ നിന്നാണല്ലോ കിട്ടിയത്. അതു വായിക്കുമ്പോൾ പഠിപ്പ് നിർത്തി വയലിൽ പണിയെടുക്കുന്ന ചേച്ചിയെയും ബാലകൃഷ്ണൻ ഓർത്തു.
ചേച്ചി സ്ഥിരമായി രാമായണം വായിച്ചു. കോമളഗാത്രിയാം ജാനകി എന്നു തുടങ്ങി രാമായണത്തിൽ പലേടത്തും ജാനകി എന്നു വായിക്കുമ്പോൾ ചേച്ചിക്ക് കൗതുകം. കേട്ടിരിക്കുന്ന അനിയനും.
പിൽ്ക്കാലത്തും രാമായണം വായിക്കുമ്പേൾ ബാലകൃഷ്ണൻ ചേച്ചിയെ ആലോചിച്ചു പേകും . ആ ജിവിതം പകർത്തി വച്ചതു പോലെയാണു ചില വരികൾ
രാമായണം മനുഷ്യജീവിതത്തെ ഇങ്ങനെ നിർവചിച്ചു വച്ചിരിക്കുന്നത് വായിക്കുമ്പോഴെല്ലാം ബാലകൃഷ്ണൻ തനിയെ ചോദിച്ചുപോകും, ‘ജീവിതമേ നീ എന്ത്’ എന്ന്. ബാലകൃഷ്ണന്റെ ഒരു നോവലിന്റെ പേരുപോലെ തന്നെ.
English Summary: Writer C. V. Balakrishnan's memoir about Ramayana month