ADVERTISEMENT

പ്രശസ്ത മൃദംഗവിദ്വാൻ എരിക്കാവ് എൻ. സുനിൽ എഴുതിയ ‘റിസൗണ്ടിങ് മൃദംഗം’ എന്ന ഇംഗ്ലീഷ് പുസ്തകം പദ്മഭൂഷൻ കെ.എസ്. ചിത്ര ഓൺലൈനായി പ്രകാശനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ 18 വൈകിട്ട് 7 മണിക്ക് ഓൺലൈനായായിരുന്നു പ്രകാശനം. ഡോ: അച്യുത് ശങ്കർ എസ്. നായർ പുസ്തകത്തെയും ഗ്രന്ഥകർത്താവിനെയും പരിചയപ്പെടുത്തി. 

മൃദംഗവിദ്വാൻ പാലക്കാട്‌ റ്റി.ആർ. രാജമണി, നടൻ നെടുമുടി വേണു, സംഗീതവിദുഷി ഡോ. ഓമനക്കുട്ടി, ചെണ്ടവിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സംഗീതസംവിധായകൻശരത്, കർണാടകസംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ, നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി, കർണാടകസംഗീതജ്ഞൻ നെയവേലി സന്താനഗോപാലൻ, മൃദംഗവിദ്വാൻ ബി. ഹരികുമാർ, കവയിത്രി ഡോ: ആര്യാബിക, വാഗ്ഗേയകാരനും സംഗീതജ്ഞനുമായ ഡോ: ബി.എം. സുന്ദരം, മൃദംഗവിദ്വാൻ എ.വി. ആനന്ദ്, മൃദംഗവിദ്വാൻ തൃശൂർ സി. നരേന്ദ്രൻ, ശാസ്ത്രജ്ഞൻ ഡോ. വരദരംഗൻ , മൃദംഗവിദ്വാൻ വി.വി. രമണമൂർത്തി തുടങ്ങിയവർ ആശംസ നേർന്നു.

n-sunil-resounding-mridangam

ആകാശവാണിയുടെ എ ഗ്രേഡ് മൃദംഗ വിദ്വാനായ എരിക്കാവ് എൻ. സുനിൽ ഐ.റ്റി. വിദഗ്ധൻ കൂടിയാണ്.സംഗീതം പഠിക്കുന്ന വിദ്യാർഥികൾക്കും സംഗീതത്തെ സ്നേഹിക്കുന്നവർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ വിവിധ യൂണിവേഴ്സിറ്റുകളുടെ സിലബസുകൾ കൂടി വിലയിരുത്തിയാണ് ‘റിസൗണ്ടിങ് മൃദംഗം’ തയാറാക്കിയിരിക്കുന്നതെന്ന് എരിക്കാവ് എൻ. സുനിൽ മനോരമ ഓൺലൈനോട് പറഞ്ഞു. ലോകത്തെവിടെയും ആമസോണിൽ പുസ്തകം ലഭ്യമാണ്.

English Summary: Resounding Mridangam book by Mridanga Vidwan Erickavu N Sunil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com