എം.വി.രാഘവൻ പറഞ്ഞു: വെട്ടി കൊല്ലാൻവന്നാൽ കഴുത്തു വച്ചു കൊടുക്കില്ല; ഗൗരിയമ്മയെ മുൻനിർത്തിയ രാഷ്ട്രീയച്ചൂതും
Mail This Article
കേരളത്തെ പല നിലകളിൽ സ്വാധീനിച്ച ഇഎംഎസ്, എകെജി, എം.വി.രാഘവൻ, സീതാറാം യെച്ചൂരി, എൻ.ഇ. ബലറാം, എം.പി. പരമേശ്വരൻ, ഫാ. തോമസ് കോച്ചേരി, കെ.കെ. കൊച്ച്, പി.ജെ.ജെയിംസ്, പി. ഗോവിന്ദപ്പിള്ള, പവനൻ, കെ.എൻ. പണിക്കർ, നൈനാൻ കോശി, എൻ.വി.പി. ഉണിത്തിരി, ജോൺ പെരുവന്താനം തുടങ്ങിയവരെല്ലാം വ്യത്യസ്ത വിഷയങ്ങളിൽ ലഘുലേഖകൾ എഴുതി മലയാളിയുടെ മനസ്സിൽ ചിന്തയുടെ തീപ്പൊരി കുടഞ്ഞിട്ടവരാണ്. മലയാളത്തിലെ ശ്രദ്ധേയങ്ങളായ ചില ലഘുലേഖകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തുന്നത് കൗതുകകരമായിരിക്കും. ആശയസമ്പന്നതയുടെ കാര്യത്തിൽ ഒട്ടും ‘ലഘു’വായിരിക്കില്ല ആ യാത്ര. അതിൽ സിപിഎമ്മിനു വേണ്ടി എം.വി. രാഘവനൊരുക്കിയ ലഘുലേഖയുണ്ട്. ഗൗരിയമ്മയെ മുൻ നിർത്തി കളിച്ച രാഷ്ട്രീയച്ചൂതിന്റെ അനുഭവമുണ്ട്. ഗാന്ധിയൻ–മാർക്സിയൻ ചിന്തകളുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉള്‍പ്പെടെ ഗഹനമായ പഠനങ്ങളുണ്ട്, പരിസ്ഥിതിയെപ്പറ്റിയുള്ള ആശങ്കയും സംസ്കാരത്തെപ്പറ്റിയുള്ള വേവലാതികളുമെല്ലാമുണ്ട്. വലുപ്പത്തിൽ ചെറുതെങ്കിലും ആശയങ്ങളിൽ അതിഗംഭീരമായ ആ ലഘുലേഖകളുടെ ചരിത്രത്തിലൂടെ...