ഏറ്റവും വ്യക്തിപരം: പുതിയ പുസ്തകത്തിന്റെ പണിപ്പുരയില്‍ മലാല യൂസഫ്സായി
Mail This Article
സമാധാന നൊബേൽ ജേതാവ് മലാല യൂസഫ്സായി പുതിയ ഓർമക്കുറിപ്പെഴുതുന്നു. മലാല തന്റെ ‘ഏറ്റവും വ്യക്തിപര’മായ പുസ്തകത്തിന്റെ പണിപ്പുരയിലാണെന്ന് പ്രസാധകരായ ഏട്രിയ ബുക്സ് ആണു വെളിപ്പെടുത്തിയത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത പുസ്തകം പുറത്തിറക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല.
‘‘കഴിഞ്ഞ ചില വർഷങ്ങളിൽ എന്റെ ജീവിതത്തിൽ അസാധാരണമായ പരിവർത്തനങ്ങളാണുണ്ടായത്. ഇതുവരെയുള്ള എന്റെ ഏറ്റവും വ്യക്തിപരമായ പുസ്തകമാണിത്. വായനക്കാർക്ക് എന്റെ കഥയിലൂടെ ധൈര്യവും ഉൾക്കാഴ്ചയും ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു’’– മലാല പ്രസ്താവനയിൽ പറഞ്ഞു.
പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പ്രവർത്തിച്ചതിന് 2012 ഒക്ടോബർ 9നാണ് മലാലയ്ക്കു നേരെ താലിബാൻ ഭീകരർ നിറയൊഴിച്ചത്. ഇതടക്കം ഉദ്വേഗജനകമായ അനുഭവങ്ങൾ വിവരിക്കുന്ന ‘ഞാൻ മലാല’ എന്ന ആത്മകഥയുടെ ദശലക്ഷക്കണക്കിനു കോപ്പികളാണു വിറ്റഴിഞ്ഞത്.
Content Summary: Nobel Prize Winner Malala Yousafzai writing a new book