ADVERTISEMENT

തോമസ് ജേക്കബ്

മനോരമ ബുക്സ്

വില: 240 രൂപ

സൂക്ഷ്മനിരീക്ഷണത്തിന്റെ വേറിട്ട തലങ്ങളിലൂടെ തോമസ് ജേക്കബ് സഞ്ചരിക്കുമ്പോൾ കഥകളെക്കാൾ രസകരമാകുന്നു ഈ ഓര്‍മക്കൂട്ട്. വേനലിൽ ഈഫൽ ടവറിന് ആറിഞ്ച് ഉയരം കൂടുമെന്നു വായിച്ചാൽ നമ്മുടെ കുത്തബ് മിനാറിന്റെ നെറുകയിൽ കാലാവസ്ഥയുടെ പ്രഹരമെത്രയെന്ന് അദ്ദേഹത്തിനു ചിന്തിക്കാതെ വയ്യ. ചന്ദ്രനിൽ കാലുകുത്തിയ നീൽ ആംസ്ട്രോങ്ങിനെക്കുറിച്ചു ചർച്ചയുണ്ടായാൽ ആ ആദ്യമനുഷ്യന്റെ ചെരിപ്പളവ് എത്രയെന്ന ചോദ്യത്തിനുകൂടി അദ്ദേഹം ഉത്തരം തേടും. ജ്യോതിഷത്തിൽ വിശ്വാസമില്ലാത്ത ഒരു പ്രമുഖൻ കൺമുന്നിലകപ്പെട്ടാൽ അത്തരത്തിൽ ഒൻപതാളെക്കൂടി ഓർമച്ചെപ്പില്‍നിന്നു കണ്ടെടുക്കും.

മലയാള പത്രലോകത്തെ ആർതർ കോനൻ ഡോയലിന്റെ അപൂർവനിരീക്ഷണങ്ങളുടെ കഥയാട്ടം, നർമത്തിന്റെ പെരുങ്കളിയാട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com