Activate your premium subscription today
Saturday, Apr 5, 2025
ബാബുരാജ് കളമ്പൂർ ഡി സി ബുക്സ് വില: 210 രൂപ ചരിത്രം സംസ്കൃതികളുടെ വെളിപ്പെടുത്തൽ മാത്രമല്ല, അത് അധിനിവേശങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. സാമ്രാജ്യ വിസ്തൃതിക്കുവേണ്ടി സ്വച്ഛമായ സാമൂഹികാവസ്ഥകളെ കലുഷിതമാക്കിയവരും അവരെ പ്രതിരോധിച്ചു ജീവൻ വെടിഞ്ഞവരും ചരിത്രത്താളുകളെ എന്നും സജീവമാക്കുന്നു.
മോഹനകൃഷ്ണൻ കാലടി ഡി സി ബുക്സ് വില: 130 രൂപ എല്ലാവരാലും, എഴുതുന്നവരാൽ പോലും അവഗണിക്കപ്പെട്ടുകിടക്കുന്ന, മുമ്പൊരു ശോഭനകാലമുണ്ടായിരുന്ന ആ വീണപൂവ് ഇപ്പോള് മലയാള കവിതയ്ക്കാകമാനം ചേരുന്ന രൂപകമായി അറംപറ്റിയിരിക്കുന്നു. അൽപം ചിലരുടെ സൗമനസ്യമോ കരുണയോ മറ്റൊരു ജോലിയും ചെയ്തു ശീലിക്കാത്തതിന്റെ ഭാഗമോ ആയി കവിത
രേഖ കെ. ഡി സി ബുക്സ് വില : 99 രൂപ രേഖ കെ.യുടെ ഏറ്റവും പുതിയ നീണ്ടകഥാസമാഹാരം.
അഖില കെ.എസ്. ഡി സി ബുക്സ് വില: 199 രൂപ രഹസ്യങ്ങളുടെ സൂക്ഷിപ്പുകേന്ദ്രമാണ് ഓരോ അക്ഷരവും. രഹസ്യം ഒളിപ്പിക്കാനേ അക്ഷരങ്ങളുരുട്ടി കഥ പറയുന്നവർക്ക് കഴിയൂ. പറയുന്നവർ അറിയാത്ത രഹസ്യവും അതിമനോഹരമായി കണ്ടെത്താൻ കേൾക്കുന്നവർക്കേ കഴിയൂ. ആസ്വാദനാമൃതസഞ്ചാരമാണ്. ഒരിക്കൽ ശിരസ്സോളം വളർന്നു നിൽക്കുന്ന
ബിനീഷ് പുതുപ്പണം ഡി സി ബുക്സ് വില: 150 രൂപ നിത്യജാഗ്രതയുടെ നിരന്തരമായ പുതുക്കലിന്റെ പേരാണ് നാരായണഗുരു. സംസ്കൃതത്തിലും മലയാളത്തിലും തമിഴിലും മഹത്തരമായ കൃതികളെഴുതിയിട്ടും ഒരു കാവ്യപ്രസ്ഥാനത്തിലും സ്ഥാനം ലഭിക്കാതെപോയ മഹാകവി. മനോഹരവും ഗഹനവും അത്രയും പരിഷ്കൃതവുമായിരുന്നു ഗുരുകാവ്യങ്ങൾ.
എം.എസ്. ബനേഷ് ഡി സി ബുക്സ് വില: 199 രൂപ പറയാതെയും അറിയാതെയും സംവദിക്കുന്ന ചിലതുണ്ട് നമുക്ക് ചുറ്റും. അത് നിറമാകാം.. നിഴലാകാം.. മണമാകാം.. അത്തരമൊരു സംവാദത്തിന്റെ, തിരിച്ചറിവിന്റെ, ചെറുത്തുനിൽപ്പിന്റെ, പ്രയത്നസാഫല്യത്തിന്റെ കഥയാണ് ഇത്. കോവിഡ്കാലത്ത് അപ്രതീക്ഷിതമായി വിവാഹിതരാകേണ്ടിവന്ന രാജേഷിന്റെയും
പി. ജിംഷാർ ഡി സി ബുക്സ് വില: 180 രൂപ ഏറ്റവും പുതിയ ലൈംഗികവിജ്ഞാനീയത്തിന്റെ അല്ലെങ്കിൽ ലൈംഗിക അവബോധത്തിന്റെ സ്പന്ദനത്തെ തൊടുകയും അതേസമയം ജീവിതത്തിന്റെ അരികുകാഴ്ചകൾ അവതരിപ്പിക്കുകയും ചെയ്യുന്നതിൽ ലൈലാക്കുൽസു വിജയിച്ചിരിക്കുന്നു. ആത്യന്തികമായി ഇതെല്ലാം സമകാലിക ലോകത്ത് പലതരം ജനവിഭാഗങ്ങൾ അനുഭവിക്കുന്ന
സി. പി. ജോൺ ഡി സി ബുക്സ് വില: 399 രൂപ അർഥശാസ്ത്രത്തിന്റെ അഥവാ പൊളിറ്റിക്കൽ ഇക്കോണമിയുടെ സൂക്ഷ്മനിരീക്ഷണമാണ് മാർക്സിന്റെ മൂലധനം രണ്ടാം വാല്യം. വിവിധ മൂലധന രൂപങ്ങളുടെ സങ്കീർണമായ പരിക്രമണങ്ങളെക്കുറിച്ചും ടേൺ ഓവറിനെക്കുറിച്ചും സാമൂഹ്യ മൂലധനത്തിന്റെ പുനരുത്പാദനത്തെക്കുറിച്ചുമാണ് വാല്യം രണ്ടിൽ
പി. കെ. മാധവൻ ഡി സി ബുക്സ് വില: 360 രൂപ അയിത്തം കൽപിച്ച് സമൂഹം പടിക്കു പുറത്ത് നിർത്തിയ ഒരു ജനതയുടെ അതിജീവനത്തിന്റെ കഥ മാധവൻ എന്ന വ്യക്തിയുടെ ജീവിതവിജയത്തിന്റെ ചിത്രീകരണത്തിലൂടെ ഹൃദ്യമായി അവതരിപ്പിക്കുന്ന സവിശേഷമായ ആത്മകഥ.
ഇന്ദുമേനോൻ ഡി സി ബുക്സ് വില: 480 രൂപ എഴുത്തുകാരിയായ ഇന്ദുമേനോൻ സ്വന്തം ജീവിതത്തിലെ ചോരചിന്തിയ ഒരേട് വായനക്കാർക്കായി തുറക്കുന്നു.
വി. ഷിനിലാൽ ഡി സി ബുക്സ് വില: 199 രൂപ വി. ഷിനിലാലിന്റെ കഥകൾ ഞാൻ താൽപര്യപൂർവം വായിക്കാറുള്ളവയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ചോല’ എന്ന കഥയും അങ്ങനെതന്നെ വായിച്ചു. ആദിവാസികളെ, ആദിവാസികളല്ലാത്തവരുടെ ജീവിതശൈലി സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് തെറ്റല്ലേ? വടക്കുകിഴക്കൻ ഇന്ത്യയിലെ ആദിവാസികളെ അവരുടെ
മൃദുൽ വി.എം. ഡി സി ബുക്സ് വില: 140 രൂപ മൃദുൽ വി.എം –ന്റെ ആദ്യ ചെറുകഥാ സമാഹാരം.
ചന്ദ്രശേഖർ നാരായണൻ ഡിസി ബുക്സ് വില: 320 രൂപ രാമായണത്തിൽ നാം പാരമ്പര്യമായി വായിച്ചുകേട്ട് വേരുറച്ചുപോയൊരു ഭരതന്റെ പുനഃസൃഷ്ടിയല്ല ഈ കൃതി. ആദികവി തന്റെ കാവ്യത്തിൽ കൊണ്ടുവന്ന ഒരു കഥാപാത്രത്തെ പാതിവഴിയില് ഉപേക്ഷിച്ചു പോവുകയും ചെയ്തു. പിന്നീട് നീണ്ട 14 വര്ഷങ്ങൾക്കു ശേഷം തന്റെ കാവ്യം
ആലങ്കോട് ലീലാകൃഷ്ണൻ ഡിസി ബുക്സ് വില: 399 രൂപ ഋതുവിലാസിയായ ക്ലാസിക്കൽ കവിയുടെ കവിതയിൽനിന്നടർന്നുവീണ ഭാവനാപരാഗമേറ്റു തിളങ്ങുന്ന തംബുരുവാണ് ആലങ്കോടിന്റേത്. അതിന്റെ തന്ത്രികൾ സദാ ലയാനുവിദ്ധവുംആ കവിത ഗാനാനുഭവങ്ങളുടെ നിലാവു തുളുമ്പുന്ന ഒരു ചന്ദ്രശാലാങ്കണത്തിലെ സദിരുപോലെ ലയഭദ്രവും. ‘പേലവനിലാവിന്റെ സൗഹൃദം
ഷുമൈസ് യു. ഡിസി ബുക്സ് വില: 480 രൂപ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ 1857–ലെ വിപ്ലവം കഴിഞ്ഞാൽ ഏറ്റവുംഅധികം വ്യക്തികൾ ബന്ധസ്ഥരാക്കപ്പെട്ടത് 1921–ലെ മലബാർ സമരവുമായി ബന്ധപ്പെട്ടാണ്. കൊളോണിയൽ ഭരണകൂടം ജയിലുകളെ കേവലം ശിക്ഷാകേന്ദ്രങ്ങളായി മാത്രമല്ല ഭരണകൂടത്തിന്റെ എതിരാളികളെ നേരിടാനുള്ള രാഷ്ട്രീയ
എൻ.എസ്. സുമേഷ്കൃഷ്ണൻ ഡി സി ബുക്സ് വില: 110 രൂപ ‘യൗവനം പിന്നിട്ടിട്ടില്ലാത്ത ഒരു കവി, തന്റെ വികാരങ്ങളെയും വിചാരങ്ങളെയും ആത്മാവിന്റെ മൂലകങ്ങളെയും കവിതയുടെ രൂപകങ്ങളെയും സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത കവികൾക്കും ചിന്തകർക്കും ഗുരുക്കന്മാർക്കും സാമൂഹ്യപരിഷ്കർത്താക്കൾക്കും സംഗീതവും ചൈതന്യവും
സഖരിയ തങ്ങൾ ഡി സി ബുക്സ് വില: 210 രൂപ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപം കഴിഞ്ഞ് മടങ്ങുന്ന വടക്കൻ തിരുവിതാംകൂർ, കൊച്ചി, മലബാർ, മദിരാശി പ്രവിശ്യകളിൽ നിന്നെത്തിയ യാത്രക്കാരും അവരുടേതായ കുറച്ചധികം ലഗേജുകളുമായി 1924 ജനുവരി 16–ന് രാത്രി 10.30 മണിക്ക് റെഡീമർ ബോട്ട് നിറയെ ആലപ്പുഴയ്ക്ക്
ആർ. കെ. ബിജുരാജ് ഡി സി ബുക്സ് വില: 299 രൂപ "ഒരു വ്യക്തിയുടെ ജീവിതം എന്നതിനെക്കാളുപരി ആ വ്യക്തിയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെയും തൊഴിലാളിസംഘടനകളുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും ചരിത്രമാണ് ഓരോ കമ്യൂണിസ്റ്റിന്റെയും ജീവചരിത്രത്തിലൂടെ സമൂഹത്തിനുമുമ്പിൽ അവതരിപ്പിക്കപ്പെടുന്നത് സഖാവ് പി കെ സിയുടെ
വിനോദ് എസ്. ഡി സി ബുക്സ് വില: 299 രൂപ യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവൽ. നിരവധി മലയാളി മെഡിക്കൽ വിദ്യാർഥികളാണ് യുദ്ധാവസരത്തിൽ യുക്രെയ്നിൽ പെട്ടുപോയത്. ബന്ദികളാക്കപ്പെട്ടത്. വീണടിയുന്ന ബോംബുകളുടെയും മിസൈലുകളുടെയും ഉഗ്രസ്ഫോടനത്തിൽ ഭീതിദരായി ബങ്കറുകളിലകപ്പെട്ടത്. അവിടെനിന്നു
എം. ആർ. വിഷ്ണുപ്രസാദ് ഡി സി ബുക്സ് വില: 299 രൂപ ഫ്രഞ്ച് വിപ്ലവത്തിനും നെപ്പോളിയന്റെ യുദ്ധങ്ങൾക്കും ശേഷമുള്ള കാലഘട്ടത്തിൽ ജീവിച്ച മത്തിയാസ് എന്ന ക്ഷുരകവൈദ്യന്റെ കഥ ഇതിവൃത്തമാകുന്ന ഈ നോവൽ ഭാഷയുടെ ശ്രദ്ധാപൂർണമായ പരിചരണം കൊണ്ടും പരിചിതമല്ലാത്ത മേഖലകളിലൂടെയുള്ള വിചിത്ര സഞ്ചാരംകൊണ്ടും തനിമ പുലര്ത്തുന്ന
എൻ. ഹരി ഡി സി ബുക്സ് വില: 199 രൂപ കുറ്റാന്വേഷണലക്ഷ്യമില്ലാത്ത അപസർപ്പണവും അപസർപ്പകന് – കഥാഖ്യാനകാരൻ എന്ന ക്ലാസിക്കൽദ്വന്ദ്വത്തെ രൂപപ്പെടുത്തലുംവഴി അപസർപ്പക കഥാ ജനുസ്സിനെ പുനരുപയോഗിക്കുകയാണ് ഈ കഥകൾ ചെയ്യുന്നത്. അധികമാരും പ്രയോഗിച്ചിട്ടില്ലാത്ത ഈ ആഖ്യാനതന്ത്രം അപസർപ്പകനിലെ കഥകളെ വ്യത്യസ്തമാക്കി
എസ്. ആർ. ലാൽ മാമ്പഴം വില: 220 രൂപ കേന്ദ്ര കഥാപാത്രമായ അമ്മുവിന്റെ നിരീക്ഷണപാടവവും അന്വേഷണങ്ങളും അവളെ ഒരു കൊച്ചു ഡിറ്റക്ടീവാക്കി മാറ്റുന്നു. അമ്മുവിനൊപ്പം ജ്യേഷ്ഠനായ അപ്പുവും കുസൃതിക്കാരനായ കുളിരൻ പൂച്ചയും മണിച്ചിക്കോഴിയുമെല്ലാമുണ്ട് ഈ ബാലസാഹിത്യനോവലിൽ. പ്രേതവേട്ടയ്ക്കായി പുറപ്പെടുന്ന,
അബു അബിനു ഡി സി ബുക്സ് വില: 360 രൂപ മകന്റെ ശേഷിപ്പുമായി ശ്മശാനത്തിലേക്ക് യാത്രപോകുന്ന ഒരു പിതാവിന്റെ വെന്തുനീറുന്ന നേരനുഭവങ്ങൾ ഒരു വിലാപകാവ്യമെന്ന രീതിയിലാണ് ആഖ്യാനം ചെയ്തിരിക്കുന്നത്. കുടുംബത്തെയാകമാനം മുൾമുനയിൽ നിർത്തുന്ന ദുഷ്കരമായ ആ ഓർമ്മകളാകട്ടെ, വിരഹത്തിന്റെ, അതിജീവനത്തിന്റെ, കൂട്ടിരിപ്പിന്റെ,
അനുജിത് ശശിധരൻ ഡി സി ബുക്സ് വില: 340 രൂപ ഭാഷയുടെ വ്യതിരിക്തതകൊണ്ടും ജീവിതദർശനത്തിന്റെ ആഴക്കാഴ്ചകൊണ്ടും ശ്രദ്ധേയമായ കൃതി. ഭാരതചരിത്രത്തിന്റെ രചനാകാലത്തെ സ്വതന്ത്രവും വ്യത്യസ്തവുമായ പാതയിലൂടെ അന്വേഷിച്ചുചെല്ലുകയാണിവിടെ. ചരിത്രം എങ്ങനെ ചരിത്രമല്ലാതാകുന്നുവെന്നും ചരിത്രത്തെ സ്വേച്ഛാനുസൃതമാക്കാൻ
ഷംസുദ്ദീന് കുട്ടോത്ത് ഡി സി ബുക്സ് വില: 399 രൂപ ഇരീച്ചാൽകാപ്പ് എന്ന ജലരാശിയുടെ പുറങ്ങളിലുള്ള മനുഷ്യരുടെയും ഇതര ചരാചരങ്ങളുടെയും ജീവിതകഥകൾ. സ്വപ്നയാത്രികരും ദേശക്കാരും വിരുന്നുവന്നവരും ജീവിച്ചു നിർമ്മിച്ച കാപ്പിന്റെ ചുറ്റുമുള്ള ലോകങ്ങളിലേക്ക് അലൻ റൂമി എന്ന പത്രപ്രവർത്തകൻ നടത്തുന്ന യാത്രയിലൂടെയാണ്
ഐശ്വര്യ കമല ഡി സി ബുക്സ് വില: 399 രൂപ അപരിചിതമായ അനുഭവമണ്ഡലങ്ങളിലൂടെ തീക്ഷ്ണമായ സമീപകാലയാഥാര്ഥ്യങ്ങളിലേക്ക് നയിക്കുകയാണ് വൈറസ്. മനുഷ്യൻ വൈറസിനെക്കാൾ അപകടകാരിയാണെന്ന സത്യാനന്തരകാല യാഥാർഥ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട് ഈ കൃതി. ആതുരസേവനത്തിന്റെ മറവിൽ നടക്കുന്ന കുടിലതകളും ഇസ എന്ന നഴ്സിന്റെ
വിവർത്തനം : അനോന സറോ ഡി സി ബുക്സ് വില: 399 രൂപ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച നൂറ് ആദ്ധ്യാത്മിക പുസ്തകങ്ങളിൽ ഒന്നായി പരാബല മാഗസിൻ തിരഞ്ഞെടുത്ത പുസ്തകം. ഇന്ത്യയിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമായി കൃഷ്ണമൂർത്തി നടത്തിയ സംവാദങ്ങളും ചർച്ചകളും ഉൾക്കൊള്ളുന്ന ഈ പുസ്തകം ലോകത്തിലെ പ്രധാന
അഖിൽ കെ. ഡി സി ബുക്സ് വില: 299 രൂപ വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി
വിവർത്തനം: പി. പ്രകാശ് ഡി സി ബുക്സ് വില: 220 രൂപ നിങ്ങൾ ഒരു അന്വേഷിയാണോ? നിങ്ങൾക്ക് ഒരു സ്വതന്ത്രമനോഭാവം ഉണ്ടോ? എങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. നിങ്ങളിലെ പ്രായോഗികചിന്തകർക്കും അന്വേഷകർക്കും നേതാക്കന്മാർക്കും വേണ്ടി... പ്രിയവായനക്കാരേ, ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. നിങ്ങളുടെ സ്വയം പരിമിതമായ
ആന് പാലി ഡീസി അപ്മാർക്കറ്റ് ഫിക്ഷൻ വില: 380 രൂപ സ്വന്തം മണ്ണിനുവേണ്ടി കാർക്കശ്യത്തോടെ പോരാടുന്ന മല്ലിക, നഷ്ടപ്രതാപങ്ങളുടെ രാജകുമാരനായ ഹിരാങ്ക് ആരെയും കൂസാതെ ജീവിതമാഘോഷിക്കുന്ന കുൻലെ. ഉൾഭയങ്ങളിൽ പിടയുന്ന വേദാന്ത് ഒലാവി, ആപ്പളോണിയ, സാരംഗ് മെർലിൻ; തങ്ങളുടെ മാത്രം ജീവിതവ്യാകരണങ്ങളിൽ മുഴുകി ഇനിയും
ഉണ്ണി ബാലകൃഷ്ണൻ ഡി സി ബുക്സ് വില: 599 രൂപ നമുക്കും മുമ്പ് ഈ ഭൂമിയിൽ പല മനുഷ്യജാതികളുണ്ടായിരുന്നു. ഹോമോ ഇറക്ടസുകൾ, ഹോമോ ഡെനിസോവനുകൾ, ഹോമോ നിയാന്തർതാളുകൾ.. ഇങ്ങനെ പല മനുഷ്യജാതികളും പരിണമിച്ചും ഇടകലർന്നും സങ്കലനം ചെയ്തും സംജാതമായ മനുഷ്യഗണമാണ് ഹോമോ സാപിയൻസ് അഥവാ നാം. ഒരു ഗുഹാ മനുഷ്യനും ആധുനിക മനുഷ്യനും
പി. ആർ. ശ്രീകുമാർ ഡി സി ബുക്സ് വില: 260 രൂപ യോഗാനുഗതമായ ചിന്തകൊണ്ടും തനതായ രചനാശൈലികൊണ്ടും അതുല്യമായ പ്രഭാഷണപാടവംകൊണ്ടും സന്യാസജീവിതത്തെ അർഥപൂർണമാക്കിയ ഗുരു നിത്യചൈതന്യയതിയുടെ ജീവചരിത്രം.
വിവർത്തനം : എം. ശശിധരന് നായർ ഡി സി ബുക്സ് വില: 399 രൂപ ആലിഷ്യ ബെറൻസണിന്റെ ജീവിതം പ്രത്യക്ഷത്തിൽ സമ്പൂര്ണ്ണമാണ്, ഒരു രാത്രി വരെ. ഒരിക്കൽ അവളുടെ ഭർത്താവ് ഗബ്രിയേൽ ജോലി കഴിഞ്ഞ് വൈകി വീട്ടിലേക്ക് എത്തുന്നതും ആലിഷ്യ അവന്റെ മുഖത്ത് അഞ്ച് തവണ വെടിവയ്ക്കുന്നു. പിന്നീട് ഒരക്ഷരം മിണ്ടാതിരിക്കുന്നു.
വിനോയ് തോമസ് ഡി സി ബുക്സ് വില: 199 രൂപ വിനോയ് തോമസിന്റെ രണ്ടു നോവെല്ലകൾ. പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദർഭത്തിൽ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ ജീവിതത്തിലൂടെ നമുക്ക് ചുറ്റുമുള്ള നാട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നാവിഷ്കരിക്കുന്ന നോവെല്ലയാണ്
ഇന്ദുമേനോൻ ഡി സി ബുക്സ് വില: 150 രൂപ കാടിന്റെ നിറം കറുപ്പാണ് കരിംപച്ചയും കൊഴുത്ത ചോരയുടെ ചുവപ്പും ചേർന്ന കറുപ്പ്. പട്ടാപ്പകലിലും മരണം പതിയിരിക്കുന്ന ഇടം. അവിടെയാണവൻ അടക്കി വാഴുന്നത്. കരടിച്ചൂരിനും പാമ്പിഴച്ചിലുകൾക്കും കാട്ടെള്ളിന്റെ ഗന്ധത്തിനുമപ്പുറം കണ്ണെത്താദൂരത്ത് അവനുണ്ട്. കണ്ണുകളിൽ വന്യമായ
ഫർസാന മാമ്പഴം വില: 130 രൂപ വിസ്തൃതികൊണ്ടും സംസ്കാരംകൊണ്ടും ഐതിഹ്യകഥകൾകൊണ്ടും അതിസമ്പന്നമായ ചൈന എന്ന ദേശത്തെ പശ്ചാത്തലമാക്കി രചിച്ച ബാലസാഹിത്യ നോവലാണിത്. ഷ്യൗ വാങ് എന്ന ബാലൻ എല്ലാ കുഞ്ഞുങ്ങളുടെയും മനസ്സിന്റെ പ്രതീകമാണ്.
സുരേഷ്കുമാർ വി. ഡി സി ബുക്സ് വില: 320 രൂപ ‘ഡയാസ്പൊറ’ വീടില്ലാത്തവരുടെ കഥയാണ്. രാജ്യമില്ലാത്തവരുടെയും ഒരു ശാദ്വലഭൂമിയിലും സ്വപ്നങ്ങൾ കിളിർക്കാത്തവരുടെയും കഥയാണ്.
സന്ധ്യ എന്. പി. മാമ്പഴം വില : 80 രൂപ കവയിത്രിയായ സന്ധ്യ എൻ.പിയുടെ ആദ്യത്തെ ബാലസാഹിത്യനോവൽ.
പ്രഭാവർമ്മ ഡി സി ബുക്സ് വില: 299 രൂപ പ്രഭാവർമ്മയുടെ നൂറിൽപ്പരം പ്രണയകവിതകളുടെ സമാഹാരം. ഉടലുകളുടെ ഉത്സവമല്ല, ഉയിരുകളുടെ ഉണ്മയും ഉന്മാദവുമാണ് ഈ കവിതകൾ.
ഡോ. രാജു നാരായണസ്വാമി ഐഎഎസ് മനോരമ ബുക്സ് വില: 280 രൂപ ഒളിംപ്യാഡിനും മറ്റ് മത്സരപ്പരീക്ഷകൾക്കും ഒരുങ്ങുന്ന വിദ്യാർഥികൾക്ക് അഭാജ്യസംഖ്യകളെക്കുറിച്ച് ആഴത്തിൽ അറിയേണ്ടതുണ്ട്. അതിലേക്കുള്ള ഒരു ജാലകമാണ് ഈ കൈപ്പുസ്തകം. തിരഞ്ഞെടുക്കപ്പെട്ട 26 ചോദ്യങ്ങളും അവയ്ക്കുള്ള നിർധാരണങ്ങളുമാണ് ഇതിലുള്ളത്. മലയാളഭാഷയിൽ
വിവർത്തനം : റൗഫ് റൂമി മാമ്പഴം വില: 250 രൂപ ഗോപി ഡയറീസ് കഥാപരമ്പരയിലെ വളരാൻ തുടങ്ങുന്നു എന്ന ഈ കഥയിൽ ഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന നായയുടെയും അവർ തമ്മിലുള്ള സ്നേഹത്തിന്റെയും അവരിലൂടെ ഒരു പുതിയ കുടുംബം ഉണ്ടാവുന്നതിനെയും കുറിച്ചാണ് പറയുന്നത്. സമർഥനായ ഒരു നായയായി ഗോപി മാറുന്നതും
വിവർത്തനം : റൗഫ് റൂമി മാമ്പഴം വില: 250 രൂപ ഗോപി ഡയറീസ് കഥാപരമ്പരയിലെ വീട്ടിലേക്ക് വരുന്നു എന്ന കഥയില് ഒരു തൂവെള്ള പഞ്ഞിക്കെട്ടുപോലെയിരുന്ന ഗോപി എങ്ങനെ ധൈര്യശാലിയും ശക്തിശാലിയും കൂടാതെ വികൃതിയുമായ ഒരു നായയായി വളർന്നു വരുന്നു എന്നതാണ് സ്നേഹം അറിയുന്നു എന്ന കഥയിലുള്ളത്. ഗോപി നേരിടുന്ന സാഹചര്യങ്ങളും
വിവർത്തനം : റൗഫ് റൂമി മാമ്പഴം വില: 200 രൂപ ഗോപി എന്ന നായക്കുട്ടിയുടെയും അവനെ എടുത്തു വളർത്തുന്ന സ്നേഹനിധിയായ കുടുംബത്തിന്റെയും കഥയാണ് സുധാ മൂർത്തിയുടെ ഗോപി ഡയറീസ് കഥാ പരമ്പരയിലെ വീട്ടിലേക്ക് വരുന്നു എന്ന കഥ.
ബാലചന്ദ്രൻ ചുള്ളിക്കാട് ഡി സി ബുക്സ് വില: 120 രൂപ മറവിക്കെതിരായ ഓർമ്മകളുടെ രണസംഗീതമാണ് ചുള്ളിക്കാടിന്റെ തോട്ടി, മറക്കാമോ? എന്നീ കവിതകൾ. ചരിത്ര പുരുഷന്മാരായ എം. എം. ലോറൻസും ഭരത് പി. ജെ. ആന്റണിയും ഈ കവിതകളിൽ അഗ്നിജ്വാലകളെന്നപോലെ തിടംവച്ചു നിൽക്കുന്നു.
സൽമാൻ റുഷ്ദി ഡി സി ബുക്സ് വില: 350 രൂപ സ്വതന്ത്രലോകം നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് നൈഫ് ചർച്ച ചെയ്യുന്നത്. നമുക്കിഷ്ടമുള്ള എല്ലാത്തിനെയും ഖണ്ഡിച്ച് പുറപ്പെടുവിക്കുന്ന ഫത്വകൾ. അത് ഒരാളുടെ സ്വാതന്ത്ര്യത്തിനും പാരതന്ത്ര്യത്തിനുമിടയിലെ അതിർത്തിരേഖയാണ്. കണ്ണാടിയിൽ മുഖം കാണിച്ചുകൊടുക്കാതെ ജീവിതത്തിനും
വി. മുസഫർ അഹമ്മദ് ഡിസി ബുക്സ് വില: 320 രൂപ നമ്മൾ മറക്കുന്നതും മറവി നടിക്കുന്നതും നമ്മളിൽനിന്ന് മറയ്ക്കപ്പെടുന്നതുമായ കാര്യങ്ങളെ നമുക്ക് മുന്നിലേക്ക് കൊണ്ടുവന്ന് വിശകലനം ചെയ്യുകയാണ് ഇതിലെ ഓരോ ലേഖനങ്ങളും. രാഷ്ട്രീയം, സംസ്കാരം, കല, ചരിത്രം, സാഹിത്യം, പരിസ്ഥിതി എന്നീ വിവിധ മേഖലകളിലൂടെ പടർന്നേറുന്ന
ആനന്ദ് ഡി സി ബുക്സ് വില: 150 രൂപ ഭാവിയെ ഭൂതകാലത്തിന്റെ കണ്ണാടിയിൽ കാണാന് ശ്രമിക്കുകയാണ് ആനന്ദ്. ചരിത്രത്തെ സ്വാധീനിച്ച വെള്ളപ്പൊക്കം, യുദ്ധങ്ങൾ, മഹാമാരി, ജാതി, അധികാരം ഉൾപ്പെടെയുള്ള സംഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും മനുഷ്യഭാവിയെക്കുറിച്ച് പല നിലകളില് ആലോചിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.
ജിഷ്ണു കെ. എസ്. ഡി സി ബുക്സ് വില: 180 രൂപ ജിഷ്ണുവിന്റെ കവിതകൾ വലിയൊരളവോളം കാവ്യതന്ത്രമായിത്തന്നെ ഇന്ദ്രിയശീലങ്ങളുടെ അപനിർമ്മിതി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ അപനിർമ്മിതികളാകട്ടെ ഒരു നവീന ഭൗതികവാദത്തെയാണ് ആദർശമായി സ്വീകരിക്കുന്നത്. ലോകാനുരാഗത്തിന്റെ ഈ കവിതാവഴി മാനുഷികതയുടെ സകല സങ്കീർണതകളിലേക്കും
പ്രവീണ കെ. ഡി സി ബുക്സ് വില: 130 രൂപ വ്യക്തിയാണ് പ്രവീണയുടെ കവിതയുടെ പ്രമേയ കേന്ദ്രബിന്ദു. ഈ കവിതകളിൽ സ്ത്രീയെന്ന വ്യക്തി കൃത്യമായ കർത്തൃത്വത്തോടെ അങ്ങേയറ്റം പൊളിറ്റിക്കലായും സ്വതന്ത്രയായും ഉറച്ച നിലപാടുകളോടെ നിലകൊള്ളുന്നു. ഒപ്പം താന് നിരന്തരം നേരിടുന്ന പുരുഷകാമനകളോട് കഠിനമായി കലഹിക്കുകയും
സന റുബീന മനോരമ ബുക്സ് വില: 340 രൂപ സന റുബീനയുടെ പുതുതലമുറ നോവല് അപസർപ്പകകഥപോലെ പിടിച്ചിരുത്തി വായിപ്പിക്കുന്നു. സമകാലിക സ്ത്രീ–പുരുഷബന്ധങ്ങളുടെ നിഗൂഢതകളിലേക്കുള്ള ഉദ്വേഗം നിറഞ്ഞ പര്യവേക്ഷണമാണ് ഈ നോവൽ. ആഗോളവും അഖിലേന്ത്യവുമായ പശ്ചാത്തലത്തിൽ എഴുതപ്പെട്ട അപൂർവം മലയാള നോവലുകളിലൊന്നാണ് നീലച്ചിറകുള്ള
സാമ്രാജ് മനോരമ ബുക്സ് വില: 290 രൂപ ലോകമെമ്പാടും ആരാധകരുള്ള മജിഷ്യൻ സാമ്രാജിന്റെ ജീവിതം. ഗുരുമുഖത്തുനിന്നു പഠിച്ചതിലുമധികം സ്വപ്രയത്നം കൊണ്ടും പരിശീലനം കൊണ്ടും സ്വായത്തമാക്കിയതിനു പിന്നിലെ അനുഭവകഥകൾ ഭാവന കലർത്താതെ അവതരിപ്പിക്കുന്നു. പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി എങ്ങനെ ഉപയോഗിക്കണമെന്ന്
ഡോ. അരുൺ ബി. നായർ മനോരമ ബുക്സ് വില: 200 രൂപ കുട്ടികൾക്ക് സ്വന്തം ശരീരത്തെപ്പറ്റി ആരോഗ്യകരമായ അറിവുകൾ നേടാനും ചൂഷണങ്ങളിൽനിന്ന് സ്വയം പ്രതിരോധിക്കാനും സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. പ്രായത്തിനനുസൃതമായി ആധുനിക സൈബർ ലോകത്തിന്റെ സങ്കീർണതകളെ അഭിമുഖീകരിക്കാൻ കുട്ടികളെ എങ്ങനെ
വിവർത്തനം: രാജു നരൻ മാമ്പഴം വില: 260 രൂപ തുംഗഭദ്രാനദിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കഥയാണ് ഒരു നദിയും കുറേ മായക്കാഴ്ചകളും. സോമനഹള്ളിയിലെ അതിപുരാതനമായ കിണർ കണ്ടെത്തിയ നൂനി വീണ്ടും അവിടേക്ക് തന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പോവുകയാണ്. സാഹസികതകളും യാത്രകളും കഥകളും
കാവില്മഠം ഭവദാസ് മാതൃഭൂമി ബുക്സ് വില: 400 രൂപ അമാനുഷികരായ നിഗൂഢസംഘമായി നാം അപരിചിതത്വത്തിന്റെയും അജ്ഞാതമായ ഉൾഭയത്തിന്റെയും നിഴലിൽ നിർത്തിപ്പോരുന്ന അഘോരികളുടെ ജീവിതസത്യങ്ങളിലേക്ക് വെളിച്ചംവീശുന്ന കൃതി.
സുധാ മേനോൻ ഡി സി ബുക്സ് വില: 280 രൂപ ‘ഇന്ത്യ എന്ന ആശയ’ത്തിന്റെ അതിജീവനകഥ ലളിതസുന്ദരമായ ഭാഷയിൽ അവതരിപ്പിക്കുന്ന പുസ്തകമാണിത്. അനേകം ഞൊറികളും ചുളിവുകളും ഉള്ള ഒരു ദോത്തിയെപ്പോലെ മനോഹരമാണ് ഇന്ത്യ എന്ന ആശയം. ആ ദോത്തിയുടെ മടക്കുകളിലും ഞൊറികളിലും ചുളിവുകളിലും തെളിഞ്ഞുനിൽക്കുന്ന വൈവിധ്യങ്ങളാണ് ഒരു
സജിൻ പി. ജെ. ഡി സി ബുക്സ് വില: 180 രൂപ ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ട ജാതി–ഗോത്ര–ലിംഗ ന്യൂനപക്ഷങ്ങൾ അടങ്ങിയ അതിമർദ്ദിതരുടെ ആക്ഷേപങ്ങൾ കേട്ട് പരിഹാരം തേടേണ്ട രാഷ്ട്രീയ ഇടത്തിന്റെ പേരാണ് ജനാധിപത്യം. അധികാര ഘടനകൾ ജനങ്ങൾക്കെതിരേ തുടർന്നു പോരുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടുന്നിടത്താണ് രാഷ്ട്രീയം
വിവർത്തനം: പി. ജെ. ജെ. ആന്റണി ഡി സി ബുക്സ് വില: 599 രൂപ നമ്മൾ മനുഷ്യരാശി എവിടെനിന്നു വന്നു, എങ്ങനെ വന്നു, എവിടേക്കാണ് പോകുന്നത് എന്ന് ശാസ്ത്രീയമായും ചരിത്രപരമായും പരിശോധിക്കുന്ന അപൂർവ കൃതി. ‘സാപിയൻസ്’ എന്ന സ്പീഷീസായി മനുഷ്യരാശി വികസിച്ചതെങ്ങനെയെന്നും ബുദ്ധിശക്തിയുടെ വികാസമെങ്ങനെ നേടിയെന്നും അതുവഴി
വിവർത്തനം: എൻ. കെ. ഭൂപേഷ് ഡിസി ബുക്സ് വില: 620 രൂപ മറ്റൊരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരടിച്ച വിദേശികളുടെ കഥയാണിത് നമ്മൾ മറന്നുപോയതും നമ്മിൽ നിന്നും മറച്ചുപിടിച്ചതുമായ കഥകൾ. ഇന്ത്യയിലേക്കുവന്ന് ഇന്ത്യക്കാരായി ജീവിക്കാന് ശ്രമിച്ച് ഇന്ത്യയ്ക്കുവേണ്ടി സ്വയം സമർപ്പിച്ച് ഇന്ത്യയിൽത്തന്നെ
വിവർത്തനം: എം. ജി. ചന്ദ്രശേഖരൻ ഡി സി ബുക്സ് വില: 550 രൂപ വിശ്വസാഹിത്യത്തിലെതന്നെ എണ്ണപ്പെട്ട കൃതികളിലൊന്നായി വിലയിരുത്തപ്പെടുന്ന അമേരിക്കൻ നോവൽ. പെക്വോഡ് എന്ന തിമിംഗലവേട്ടക്കപ്പലിലെ നാവികനായിരുന്ന ഇസ്മായേൽ എന്നയാളുടെ സാഹസങ്ങളുടെയും മോബിഡിക് എന്നറിയപ്പെട്ടിരുന്ന ഒരു നീലത്തിമിംഗലത്തിന്റെയും
മധു വാസുദേവൻ ഗ്രീൻ ഫ്ലവേഴ്സ് ബുക്സ് വില: 530 രൂപ ജീവിതത്തിൽ ഒന്നുംതന്നെ മറച്ചുപിടിക്കാൻ ആഗ്രഹിക്കാത്ത ഒരു എഴുത്തുകാരൻ കടന്നുപോയ വർണഭരിതമായ അനുഭവങ്ങളുടെ ഹൃദയഹാരിയായ ഓര്മകൾ കോർത്തുവച്ച നിർമല രചന. ചാന്ദ്രശോഭ വഴിയുന്ന വികാരസാന്ദ്രമായ ഭാഷയിലൂടെ ഒരു കവിഹൃദയം നിർവഹിക്കുന്ന വിശുദ്ധ കുമ്പസാരങ്ങൾ.
ലിസി മാതൃഭൂമി ബുക്സ് വില: 590 രൂപ ലിസിയുടെ അർത്ഥകാമ അതിന്റെ ശീർഷകം സൂചിപ്പിക്കുന്നതുപോലെ രണ്ടു പുരുഷാർഥങ്ങളെ പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്. ബാങ്കിങ് പശ്ചാത്തലമാക്കി ഒരുകൂട്ടം മനുഷ്യരുടെ സ്നേഹവൈരാഗ്യങ്ങളുടെയും അധികാരമോഹങ്ങളുടെയും ഉദ്വേഗജനകമായ കഥപറയുകയാണ് കൃതഹസ്തയായ നോവലിസ്റ്റ്. വിലാപ്പുറങ്ങൾക്കു
ഫ്രാൻസിസ് നൊറോണ ഡി സി ബുക്സ് വില: 450 രൂപ ഞാറക്കടവുഗ്രാമവും അവിടത്തെ പള്ളിമേടയും അതിനുചുറ്റും ജീവിക്കുന്ന സാധാരണ മനുഷ്യരും അവരുടെ പൊള്ളുന്ന ജീവിതവുമെല്ലാം ചിത്രീകരിക്കുകയാണിവിടെ. മുടിയറകള് നിരവധി നിഗൂഢഇഴകളുടെ അറകളാണ്. ഇരുട്ടിനെ പൊതിഞ്ഞു പിടിച്ചു നടത്തേണ്ടിവരുന്ന വെളിച്ചത്തിന്റെ ദൗർബല്യങ്ങളാണ്
മനോജ് കുറൂർ ഡി സി ബുക്സ് വില: 299 രൂപ കലാപ്രസ്ഥാനങ്ങളിലൂടെയും കൽപിത യാഥാർഥ്യങ്ങളിലൂടെയും അപരവത്കരിക്കപ്പെട്ട സംസ്കാരമാതൃകകളുടെ കാലദേശങ്ങൾ മറികടക്കുന്നു. അറുപതുകളിലെ അമേരിക്കയിൽ ഇടിമുഴക്കത്തിന്റെ നടുക്കമുളവാക്കിയ ബീറ്റ് ജനറേഷന്, പാരമ്പര്യത്തിന്റെ വിഴുപ്പുകെട്ടുകളെ തിരസ്കരിച്ച് നിഷേധത്തിന്റെ
സിതാര എസ്. ഡി സി ബുക്സ് വില: 199 രൂപ സ്വാതന്ത്ര്യത്തിന്റെ അനന്തമായ സ്വപ്നങ്ങളും നീചമായ സാമൂഹ്യാവസ്ഥകളോടുള്ള പ്രതിരോധവും രേഖപ്പെടുത്തുന്ന സിതാര എസ്സിന്റെ പതിനൊന്നു ചെറുകഥകൾ. പെണ്ണെഴുത്തിന്റെ സാമ്പ്രദായിക ചിട്ടവട്ടങ്ങളെ അതിലംഘിക്കുന്ന രചനകള്.
എൻ. എസ്. മാധവൻ ഡി സി ബുക്സ് വില: 180 രൂപ എഴുത്തിന്റെ ചിരസ്ഥായിയായ ഭാവുകത്വത്തെ അട്ടിമറിച്ചുകൊണ്ട് പുതിയൊരു ജീവിതവീക്ഷണം തന്റെ ഓരോ രചനയിലും പ്രതിഫലിപ്പിക്കാറുള്ള എൻ. എസ്. മാധവന്റെ ഏറെ ശ്രദ്ധേയമായതും ചർച്ചചെയ്യപ്പെട്ടതുമായ ഏഴ് ചെറുകഥകൾ.
വിവർത്തനം: വി. രാധാമണിക്കുഞ്ഞമ്മ ഡി സി ബുക്സ് വില: 250 രൂപ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ആന്ധ്രാപ്രദേശിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ കൊണ്ടപ്പള്ളി സീതാരാമയ്യയുടെ ഭാര്യ എന്ന നിലയിലുള്ള കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ പ്രക്ഷുബ്ധമായ ജീവിതത്തിന്റെയും പിന്നീട് സീതാരാമയ്യയുമായി
വിവർത്തനം: സംഗീത ശ്രീനിവാസൻ ഡി സി ബുക്സ് വില: 250 രൂപ ശക്തവും സ്പർശകവുമായ ഈ ഓർമ്മക്കുറിപ്പിൽ 1958–ലെ ഒരു വേനൽക്കാലത്തെ ഓർമ്മിക്കുകയാണ് ആനി എർണോ. പതിനെട്ട് വയസ്സുള്ളപ്പോൾ ഒരു പുരുഷന്റെ ആഗ്രഹങ്ങൾക്കുവേണ്ടി സ്വന്തം സ്വാതന്ത്ര്യം അടിയറവ് വെച്ചു. അഞ്ചു പതിറ്റാണ്ടിനുശേഷം, അവൾ മറക്കാൻ ശ്രമിച്ച ആ ദുഃഖം,
ജോയ് മാത്യു മാതൃഭൂമി ബുക്സ് വില: 230 രൂപ രാഷ്ട്രീയ കൊലപാതകങ്ങൾക്കുപിന്നിലെ ദുരൂഹമായ അന്തർനാടകങ്ങളെ തുറന്നുകാട്ടി നന്മ തിന്മകളുടെ പതിവു സങ്കൽപങ്ങളെ അട്ടിമറിക്കുന്ന രചന. വടക്കന് കേരളത്തിലെ ഗ്രാമീണജീവിതങ്ങളുടെ ആധാരശ്രുതിയായ തെയ്യങ്ങളുടെ തീപ്പന്തവെളിച്ചത്തില് കേരള രാഷ്ട്രീയചരിത്രത്തിലെ വേട്ടക്കാരും
പ്രദീപ് ഭാസ്കർ മാതൃഭൂമി ബുക്സ് വില: 180 രൂപ ഭാഷയിലും ആഖ്യാനത്തിലും സവിശേഷമായ വൈവിധ്യം പുലർത്തുന്ന കഥകളുടെ സമാഹാരം.
സന്ധ്യ ഇ. മാതൃഭൂമി ബുക്സ് വില: 210 രൂപ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യജീവിതങ്ങളുടെ വിഹ്വലതകളെ അടയാളപ്പെടുത്തുന്ന കഥാസമാഹാരം. സ്വന്തം ഇടം തേടുന്ന കുറെയേറെ മനുഷ്യരെക്കുറിച്ചുള്ള പതിമൂന്നു കഥകൾ.
പി. പത്മരാജൻ ഡിസി ബുക്സ് വില: 199 രൂപ മലയാളസാഹിത്യത്തിൽ ഗന്ധർവ്വ സാന്നിധ്യമായി മാറിയ പത്മരാജന്റെ തിരഞ്ഞെടുത്ത പതിനഞ്ച് പ്രണയകഥകളുടെ സമാഹാരം.
കെ. വി. മണികണ്ഠൻ മാതൃഭൂമി ബുക്സ് വില: 160 രൂപ പ്രെഗ്നൻസി കാർഡിൽ പ്രതീക്ഷയുടെ രണ്ടാംവര തെളിയുന്നത് ആകാംക്ഷയോടെ കാത്തുനിൽക്കുന്ന ദമ്പതിമാരുടെ ഹൃദയമിടിപ്പുകൾ പശ്ചാത്തലസംഗീതമൊരുക്കുന്ന രചന. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരുടെ ‘വിശേഷമൊന്നുമായില്ലേ?’ എന്ന ചോദ്യം കേട്ടുകേട്ട് ഏകാന്തതയുടെ
വി. ജെ. ജയിംസ് ഡി സി ബുക്സ് വില: 160 രൂപ വ്യാജബിംബങ്ങളായി മാറുന്ന വ്യക്തിക്കും കുലത്തിനും അധികാരസ്ഥാനങ്ങൾക്കും നേർക്ക് തൊടുക്കുന്ന സൂക്ഷ്മവേധികളായി മാറുന്ന കഥകൾ. രാഷ്ട്രീയപരവും സാമൂഹികവും വൈയക്തികവുമായ ജ്യാമിതീയരൂപങ്ങളിൽ സമകാലിക ജീവിതങ്ങളെ അടുക്കിവയ്ക്കുന്ന കൈത്തഴക്കം വന്ന രചനകൾ. സമീപകാലത്ത് ഏറെ
മാധവിക്കുട്ടി ഡി സി ബുക്സ് വില: 199 രൂപ ഒരു പ്രണയിനിയുടെ ജന്മമായിരുന്നു മാധവിക്കുട്ടിയുടേത്. എഴുത്തിലും ജീവിതത്തിലും. സ്നേഹത്തിന്റെ തീവ്രതയിൽ സർവ്വവും കീഴടക്കാനും ത്യജിക്കാനും കഴിയുന്ന ജൈവവാസനയിലധിഷ്ഠിതമായിരുന്നു മാധവിക്കുട്ടിയുടെ പ്രണയകഥകളും.
എസ്. രാഹുൽ ഡി സി ബുക്സ് വില: 110 രൂപ വിദ്വേഷവും വിഭജനവും പ്രചരിപ്പിക്കപ്പെടുന്ന സമകാലിക ഇന്ത്യയിൽ കലയിലും സാഹിത്യത്തിലും നടക്കുന്ന ഏതൊരു ചലനവും ആത്യന്തികമായി മതവാദത്തിനും ആധിപത്യത്തിനുമെതിരായ രാഷ്ട്രീയസമരമായി മാറുമെന്ന് വിശ്വസിക്കുന്ന ഒരു എഴുത്തുകാരനാണ് എസ്. രാഹുൽ. ഓരോ സർഗാത്മക ആവിഷ്കാരങ്ങളും
മേതിൽ രാജേശ്വരി ഗ്രാസ് റൂട്ട്സ് വില: 300 രൂപ സങ്കൽപ്പവും യാഥാർഥ്യവും ഭാവനയും സമന്വയിച്ചുകൊണ്ട് നാട്ടുമൊഴികളുടെ സൗന്ദര്യം ആവിഷ്കരിക്കുന്ന നോവൽ.
പി. രാമൻ ഡി സി ബുക്സ് വില: 260 രൂപ പൊതുകാവ്യഭാഷയോടു ചേർന്നുനിൽക്കാതെ എതിരൊഴുക്കായി നിറയുന്ന പി. രാമന്റെ നൂറിൽപരം കവിതകൾ.
ആനന്ദ് നീലകണ്ഠൻ മാതൃഭൂമി ബുക്സ് വില: 250 രൂപ പ്രണയദൂതനായ ഹേമാംഗൻ നായകനായുള്ള നളദമയന്തീ കഥയുടെ പുതിയ ആഖ്യാനം.
എൻ. പി. ഹാഫിസ് മുഹമ്മദ് മാതൃഭൂമി ബുക്സ് വില: 400 രൂപ മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ എം. എസ്. ബാബുരാജിന്റെ ജീവിതം അടിസ്ഥാനമാക്കി രചിച്ച നോവൽ.
കാർത്തിക് കെ. ഡി സി ബുക്സ് വില: 100 രൂപ സാമ്പ്രദായിക ലാവണ്യനിയമങ്ങളെ കുടഞ്ഞെറിയുന്ന കാവ്യഭാവനയാണ് ഈ കവിയുടെ കരുത്ത്. ഒരിടത്തും ഇരിപ്പുറയ്ക്കാത്ത അക്ഷമയ്ക്കും ഇരുന്നിടത്തുനിന്നും എണീക്കാൻ വിടാത്ത അലസതയ്ക്കുമിടയിൽ നിന്നും ഉരുവംകൊണ്ട കവിതകൾ.
ജയകൃഷ്ണൻ മാതൃഭൂമി ബുക്സ് വില: 250 രൂപ അധികാരവുമായി ഒത്തുപോവാത്ത കല മനുഷ്യസ്മൃതിയുടെതന്നെ ഭാഗമാണ്; നോവലിന്റെയും. എങ്കിൽ ഈ നോവലിൽ അത് ആഖ്യാനത്തിന്റെ വീറുള്ള സൗന്ദര്യവുമാകുന്നു, ഭാഷയുടെ വേറൊരു നിറവിനെ സ്പർശിക്കുന്നു. നൂറോളം കവിതകളുടെകൂടി ഓർമ്മയ്ക്കൊപ്പം സഞ്ചരിക്കുന്ന ഈ കഥപറച്ചിൽ അങ്ങനെ മലയാളനോവലിൽ
പി. എഫ്. മാത്യൂസ് മാതൃഭൂമി ബുക്സ് വില: 240 രൂപ അതിരുകളില്ലാത്ത സ്വാതന്ത്ര്യം ഈ നോവലിന്റെ ആഖ്യാനത്തിൽ എഴുത്തുകാരൻ സ്വീകരിച്ചിട്ടുണ്ട്. ഒന്നാമതായി മൂന്നു കാലഘട്ടങ്ങൾ കൂടിക്കലരുന്ന രചനാരീതി തന്നെ. മൂന്നു കാലങ്ങളും കൃത്യമായി വേർതിരിച്ചും അതിൽ മാത്രം ഒതുക്കിയുമല്ല നോവലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
അമിത് കുമാർ ഡീസീ അപ്മാർക്കറ്റ് ഫിക്ഷൻ വില: 250 രൂപ അരക്കിലോ സ്വർണം കാണാതായെന്ന ബ്രാഞ്ച് മാനേജരുടെ പരാതിപ്രകാരമാണ് ബാങ്കിലെ വിജിലൻസ് ഉദ്യോഗസ്ഥനായ ഏകെ അന്വേഷണത്തിനെത്തുന്നത്. ശാഖയിലെ പല വിഷയങ്ങളില് ഒന്നു മാത്രമാണ് സ്വർണം കാണാതാവൽ എന്നു മനസ്സിലാക്കിയ ഏകെ ചുഴിഞ്ഞ് അന്വേഷിക്കാൻ തുടങ്ങുന്നു.
സച്ചിദാനന്ദൻ ഡി സി ബുക്സ് വില: 180 രൂപ ആത്മനിരീക്ഷണങ്ങളിലൂടെയും അനുഭവാഖ്യാനത്തിലൂടെയും കവിതകളിലൂടെ സമകാലികതയെ അടയാളപ്പെടുത്തുന്ന പുസ്തകം. വർത്തമാനകാല രാഷ്ട്രീയ–സാമൂഹിക പ്രശ്നങ്ങളോടൊപ്പം മരണത്തെക്കുറിച്ചുള്ള ചിന്തകളും യാത്രകൾ നൽകിയ അനുഭവങ്ങളും ഈ സമാഹാരത്തിലെ കവിതകൾക്ക് പ്രമേയമാവുന്നു. അനുബന്ധമായി
ഷുമൈസ് യു. ഡി സി ബുക്സ് വില: 220 രൂപ കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് സാക്ഷിയായ വയനാടിന്റെ പാരിസ്ഥിതികചരിത്രം അന്വേഷിക്കുന്ന പുസ്തകം. ഉരുൾപൊട്ടലുകൾക്ക് സമീപകാല മനുഷ്യ ഇടപെടലുകൾക്കൊപ്പം ചരിത്രപരമായ കാരണങ്ങൾ കൂടിയുണ്ട്. പരിസ്ഥിതി വിഭവങ്ങൾ, സാമൂഹിക ഘടനകൾ, പ്രാദേശിക സമൂഹങ്ങൾ, കാർഷിക
തകഴി ഡി സി ബുക്സ് വില: 250 രൂപ നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന സാധാരണ മനുഷ്യരുടെ പച്ചയായ ജീവിതചിത്രീകരണമാണ് തകഴിയുടെ കഥകൾ. ഇവയിൽ ഏറ്റവും ജനപ്രിയതയാർന്ന 21 കഥകളുടെ സമാഹാരമാണിത്.
കാരൂർ ഡി സി ബുക്സ് വില: 250 രൂപ നവോത്ഥാന കഥാകൃത്തുക്കളിൽ അനായാസമായി ചടുലമായി നേരിട്ടു കഥപറയുന്ന ശൈലി അവലംബിച്ചിട്ടുള്ള എഴുത്തുകാരിൽ അഗ്രഗണ്യനായ കാരൂരിന്റെ പ്രശസ്തവും ജനപ്രിയവുമായ 23 ചെറുകഥകളാണ് ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളത്.
അഭിരാം എസ്. ഡി സി ബുക്സ് വില: 140 രൂപ ആനുകാലികങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും കവിതകളുടെ പുത്തനിടങ്ങൾ സൃഷ്ടിച്ച അഭിരാമിന്റെ 48 കവിതകളുടെ സമാഹാരം.
എസ്. ഹരീഷ് ഡി സി ബുക്സ് വില: 130 രൂപ ‘നൻപകൽ നേരത്ത് മയക്കം’ ഇഗ്നൊറൻസിനെക്കുറിച്ചുള്ള സിനിമകൂടിയാണ്. നമ്മളെന്താണ് മറന്നുപോകുന്നത്, ആരെയാണ് മറന്നുപോകുന്നത് അല്ലെങ്കില് ഓർത്തെടുക്കുന്നത് എന്നെല്ലാമുള്ള തത്ത്വചിന്താപരമായ ചോദ്യങ്ങൾ പറയാതെ പറയുന്ന ആഖ്യാനത്തിലേക്ക് കൺതുറപ്പിക്കുന്ന വരികളാണ്
ഉറൂബ് ഡി സി ബുക്സ് വില: 250 രൂപ യൗവനം നശിക്കാത്തവൻ എന്നാണ് ഉറൂബ് എന്ന അറബി വാക്കിന്റെ അർഥം. ഉറൂബ് കഥകളും അങ്ങനെതന്നെ. നന്മയുടെ കഥകൾ എന്നതിനപ്പുറം വായനയുടെ വ്യത്യസ്ത ഭാവതലങ്ങളിലേക്ക് അനുവാചകനെ എത്തിക്കുന്ന എക്കാലത്തെയും പുതുമ ചോരാത്ത ഉറൂബിന്റെ 17 ജനപ്രിയകഥകൾ.
എസ്. കെ. പൊറ്റെക്കാട്ട് ഡി സി ബുക്സ് വില: 250 രൂപ തനിക്ക് ചുറ്റുമുള്ള ജീവിതങ്ങളെ അവയുടെ ഇണക്കങ്ങളും പിണക്കങ്ങളും ഉയർച്ചകളും താഴ്ചകളും എല്ലാം കോർത്തിണക്കി ആവിഷ്കരിച്ചുകൊണ്ട് വായനക്കാരെ ആകർഷിച്ച എഴുത്തുകാരനാണ് എസ്.കെ. പൊറ്റെക്കാട്ട്. അദ്ദേഹത്തിന്റെ കഥകളില്നിന്ന് തിരഞ്ഞെടുത്ത 14 ജനപ്രിയകഥകൾ.
രവീന്ദ്രനാഥ ടാഗോർ ഡി സി ബുക്സ് വില: 250 രൂപ ഭാരതീയസാഹിത്യത്തെ ലോകോത്തരമാക്കുകയും സാധാരണക്കാരുടെ ജീവിതത്തിന്റെ ആഴവും പരപ്പും തന്റെ കഥകളിലൂടെ വിശ്രുതമാക്കുകയും ചെയ്ത രവീന്ദ്രനാഥ ടാഗോറിന്റെ തിരഞ്ഞെടുത്ത 16 ജനപ്രിയകഥകൾ.
സച്ചിദാനന്ദൻ ഡി സി ബുക്സ് വില: 110 രൂപ കവി സച്ചിദാനന്ദന്റെ കഥകൾ. നമ്മുടെ കാലത്തിന്റെ വൈരുദ്ധ്യങ്ങളെ നേരിടാനുള്ള ഒരു ഭാഷ അന്വേഷിക്കുകയാണ് അദ്ദേഹം ഈ സമാഹാരത്തിലെ കഥകളിലൂടെ. സമകാലീന ഇന്ത്യയുടെ രാഷ്ട്രീയദുരന്തം അന്യാപദേശ കഥകളുടെ രൂപത്തിൽ വിമർശ വിഷയമാക്കുന്നതോടൊപ്പം റോബോട്ടുകളും കൃത്രിമബുദ്ധിയുമായി
അമൽ ഡി സി ബുക്സ് വില: 540 രൂപ ‘സാംസ: സാംസ്കാരിക സർവാധിപതി’ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ നോവൽ നമ്മളെ, നമ്മൾ ജീവിക്കുന്ന സാംസ്കാരികലോകത്തിനെ, ഇന്നിന്റെ കലാസാംസ്കാരിക സാമൂഹിക രാഷ്ട്രീയ ജീവിതങ്ങളെ ഗ്രസിക്കുന്ന, സർവാധിപത്യത്തിൻ കീഴിലാക്കുന്ന, വളരെയധികം അടരുകളില് വ്യാപിച്ചുകിടക്കുന്ന ഒരു
എം. എൻ. സുഹൈബ് ഡി സി ബുക്സ് വില: 320 രൂപ ഏഴരപ്പതിറ്റാണ്ടിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഗതിയെ കീഴ്മേൽമറിച്ചുകൊണ്ടാണ് 2023 ഒക്ടോബർ ഏഴിന് ഗാസയിൽ നിന്നുള്ള രണ്ടായിരത്തിലേറെ ഹമാസ് പ്രവർത്തകർ അതിർത്തി ഭേദിച്ച് ഇസ്രയേലിന്റെ തെക്കൻ ജനവാസകേന്ദ്രങ്ങളിലേക്ക് ഇരച്ചു കയറിയത്. കൊടിയ
കെ. അരവിന്ദാക്ഷൻ ഡി സി ബുക്സ് വില: 550 രൂപ ഇന്ത്യയുടെ ഓരോ രക്തധമനിയിലേക്കും കിനിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെയും പകയുടെയും അക്രമത്തിന്റെയും ചരിത്രനിരാസത്തിന്റെയും അധാർമ്മിക രാഷ്ട്രീയത്തോടുള്ള മൈത്രിയിലും സ്നേഹത്തിലും ഊന്നിനിന്നുകൊണ്ടുള്ള ഇടപെടലുകളാണ് ഈ പുസ്തകം. ഏകദേശം രണ്ട്
കെ. ജയകുമാർ ഡി സി ബുക്സ് വില: 140 രൂപ അക്ഷരം, വർണ്ണം, നാദം, കർമ്മം, ശിക്ഷണം, ഭാഷണം എന്നിങ്ങനെ വിവിധ തുറകളിൽ ബഹുകർമ്മ വ്യസനിയായി ജീവിക്കുന്ന ഒരാളുടെ കവിത. ഓരോ നാളും സമയംവെച്ച് പലതലപ്രാണനായി അഞ്ചിലധികം ദശകം പിന്നിട്ട ഒരാൾ സൂചികളില്ലാത്ത ക്ലോക്കിനെ തോറ്റുന്നു. ഇല്ലായ്മകളിലെ ഉള്ളായ്മ തിരയുന്നു. അവിടെ
ലളിതാംബിക അന്തർജനം ഡി സി ബുക്സ് വില: 250 രൂപ ലളിതാംബിക അന്തർജനത്തിന്റെ കാലാതീതമായി വായിക്കപ്പെടുന്ന കഥാലോകത്തുനിന്നും തിരഞ്ഞെടുത്ത 20 ജനപ്രിയകഥകൾ.
മിനി പി. സി. മാതൃഭൂമി ബുക്സ് വില: 550 രൂപ ‘വേര്’ മലയാളത്തിൽ സൃഷ്ടിക്കുന്നത് പുതിയൊരു ആയിരത്തൊന്നു രാവുകളാണ് – മലയോരങ്ങളുടെ രാവുകളും പകലുകളും. കഥകൾക്കുള്ളിലെ കഥകളുടെ ഒഴുക്കിൽ അതു നമ്മെ കുടുക്കുന്നു. കിഴക്കൻ മലകളുടെ പുത്രിമാരായ റോസയുടെയും ലില്ലിയുടെയും ജാസ്മിന്റെയും കലങ്ങിമറിയുന്ന ജീവിതസമരങ്ങളുടെ കഥ,
പരിഭാഷ: എൻ. സുനിൽകുമാർ മാതൃഭൂമി ബുക്സ് വില: 640 രൂപ മരണമെന്ന ആത്യന്തികയാഥാർഥ്യത്തെ സമചിത്തതയോടെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്ന ദർശനം പകർന്നു തരുന്ന കൃതി.
Results 1-100 of 333
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.