മോബി ഡിക് – ഹെർമൻ മെൽവിൽ
Mail This Article
വിവർത്തനം: എം. ജി. ചന്ദ്രശേഖരൻ
ഡി സി ബുക്സ്
വില: 550 രൂപ
വിശ്വസാഹിത്യത്തിലെതന്നെ എണ്ണപ്പെട്ട കൃതികളിലൊന്നായി വിലയിരുത്തപ്പെടുന്ന അമേരിക്കൻ നോവൽ. പെക്വോഡ് എന്ന തിമിംഗലവേട്ടക്കപ്പലിലെ നാവികനായിരുന്ന ഇസ്മായേൽ എന്നയാളുടെ സാഹസങ്ങളുടെയും മോബിഡിക് എന്നറിയപ്പെട്ടിരുന്ന ഒരു നീലത്തിമിംഗലത്തിന്റെയും ഉദ്വേഗജനകമായ കഥയാണ് ഈ നോവൽ. തിമിംഗലക്കപ്പലിലെ സാഹസയാത്രയ്ക്കിടെ, തന്റെ വിശ്വാസങ്ങളെയും പ്രപഞ്ചത്തിൽ തനിക്കുള്ള സ്ഥാനത്തെയും കുറിച്ച് ചിന്തിക്കുന്ന പ്രധാന കഥാപാത്രമായി ഇസ്മായേലിലൂടെ നോവലിസ്റ്റ്, വംശീയവും സാമൂഹികവുമായ മാന്യതകളെയും നന്മ–തിന്മകളെയും ദൈവങ്ങളെയും സംബന്ധിച്ച അംഗീകൃതസങ്കൽപങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നു. മനുഷ്യേതരജീവികളെ സംബന്ധിച്ച് മനുഷ്യനുള്ള ഭയവും അവ മാനുഷികമായി മനസ്സിലാക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന വിശ്വാസവുമാണ് നോവൽ ചിത്രീകരിക്കുന്നത്.