മരിച്ചുപോയ മുത്തശ്ശിക്ക് ഒരു കത്ത്

Mail This Article
സച്ചിദാനന്ദൻ
ഡി സി ബുക്സ്
വില: 110 രൂപ
കവി സച്ചിദാനന്ദന്റെ കഥകൾ. നമ്മുടെ കാലത്തിന്റെ വൈരുദ്ധ്യങ്ങളെ നേരിടാനുള്ള ഒരു ഭാഷ അന്വേഷിക്കുകയാണ് അദ്ദേഹം ഈ സമാഹാരത്തിലെ കഥകളിലൂടെ. സമകാലീന ഇന്ത്യയുടെ രാഷ്ട്രീയദുരന്തം അന്യാപദേശ കഥകളുടെ രൂപത്തിൽ വിമർശ വിഷയമാക്കുന്നതോടൊപ്പം റോബോട്ടുകളും കൃത്രിമബുദ്ധിയുമായി ആധുനിക സാങ്കേതികവിദ്യയും പരോക്ഷരീതികളിൽ ഇവയിൽ എഴുത്തുകാരൻ പ്രയോജനപ്പെടുത്തുന്നു. രൂക്ഷമായ നർമ്മം കഥകളിൽ പലതിലും നമ്മുടെ കാലത്തെ ആവിഷ്കരിക്കാൻ ഉപയോഗിക്കപ്പെടുന്നു. എപ്പോഴും താൻ ഒരു കഥ പറയുകയാണ് എന്ന് എഴുത്തുകാരനും കഥ കേൾക്കുകയാണ് എന്ന് വായനക്കാർക്കും ബോധ്യമുണ്ടാക്കുന്ന രീതിയിലാണ് ആഖ്യാനനിർവഹണം.