മറിയാമ്മേ നിന്റെ കദനം

Mail This Article
സജിൻ പി. ജെ.
ഡി സി ബുക്സ്
വില: 180 രൂപ
ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ട ജാതി–ഗോത്ര–ലിംഗ ന്യൂനപക്ഷങ്ങൾ അടങ്ങിയ അതിമർദ്ദിതരുടെ ആക്ഷേപങ്ങൾ കേട്ട് പരിഹാരം തേടേണ്ട രാഷ്ട്രീയ ഇടത്തിന്റെ പേരാണ് ജനാധിപത്യം. അധികാര ഘടനകൾ ജനങ്ങൾക്കെതിരേ തുടർന്നു പോരുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടുന്നിടത്താണ് രാഷ്ട്രീയം രൂപപ്പെടുന്നത്. ജനാധിപത്യ സമന്വയത്തിന്റെ ഇരകളായി പുറത്തു തള്ളപ്പെട്ട അപരജീവിതങ്ങളോട് ഐകദാർഢ്യം പ്രകടിപ്പിക്കുകയും സമൂഹത്തിലെ അധികാരരേഖയ്ക്കു താഴെ കഷ്ടിച്ചു ജീവിതം കഴിച്ചുകൂട്ടുന്നവരോട് സഭ ഉൾപ്പെടെയുള്ള അധികാര ഘടനകൾ തുടർന്നുപോരുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന രാഷ്ട്രീയ കവിതകളുടെ സമാഹാരമാണ് മറിയാമ്മേ നിന്റെ കദനം.