ഒരേ നിറമുള്ള രണ്ട് വാക്കുകൾ

Mail This Article
അഖില കെ.എസ്.
ഡി സി ബുക്സ്
വില: 199 രൂപ
രഹസ്യങ്ങളുടെ സൂക്ഷിപ്പുകേന്ദ്രമാണ് ഓരോ അക്ഷരവും. രഹസ്യം ഒളിപ്പിക്കാനേ അക്ഷരങ്ങളുരുട്ടി കഥ പറയുന്നവർക്ക് കഴിയൂ. പറയുന്നവർ അറിയാത്ത രഹസ്യവും അതിമനോഹരമായി കണ്ടെത്താൻ കേൾക്കുന്നവർക്കേ കഴിയൂ. ആസ്വാദനാമൃതസഞ്ചാരമാണ്. ഒരിക്കൽ ശിരസ്സോളം വളർന്നു നിൽക്കുന്ന പുൽക്കാട്ടിലൂടെ ശ്രദ്ധയോടെ കയറ്റം കയറി കുറച്ചുദൂരം പതിയെ നടന്നു നടന്ന് എത്തിപ്പെട്ടൊരു കുന്നിൻ ചരുവിലെ താഴ്‌വാരത്തിന്റെ അതിരിൽ ഉദിച്ചുനിന്ന് പ്രകാശം പൊഴിക്കുന്നൊരു സൂര്യനെ കണ്ടിരുന്നു ഞാൻ. എന്നും മനസ്സിൽ പ്രഭാപൂരമായി നിൽക്കുന്ന ആ കാഴ്ച വിസ്മയം മാത്രമേ തന്നുള്ളൂ. ആ പുൽത്തലപ്പുകൾക്കപ്പുറം അങ്ങനൊരു സൂര്യനുണ്ടെന്ന് ആ സഞ്ചാരത്തിനിടയിൽ ഒരിക്കലും കരുതിയിരുന്നില്ല. സൂര്യനെ കണ്ടതും തിരിച്ചൊരു സഞ്ചാരവും ഇന്നുവരെ സാധിച്ചിട്ടുമില്ല. അത്രയ്ക്കും മനോഹരമാണ് അക്ഷരങ്ങളിലൂടെയും മനസ്സുകളിലൂടെയും ഉള്ള സഞ്ചാരം.