ഈ കാര്യങ്ങൾ വിചിന്തനം ചെയ്യൂ – ജെ. കൃഷ്ണമൂർത്തി

Mail This Article
വിവർത്തനം : അനോന സറോ
ഡി സി ബുക്സ്
വില: 399 രൂപ
ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച നൂറ് ആദ്ധ്യാത്മിക പുസ്തകങ്ങളിൽ ഒന്നായി പരാബല മാഗസിൻ തിരഞ്ഞെടുത്ത പുസ്തകം. ഇന്ത്യയിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമായി കൃഷ്ണമൂർത്തി നടത്തിയ സംവാദങ്ങളും ചർച്ചകളും ഉൾക്കൊള്ളുന്ന ഈ പുസ്തകം ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, മനുഷ്യജീവിതത്തിന്റെ ഉദ്ദേശ്യത്തിൽനിന്ന് ഒട്ടും തന്നെ വ്യത്യസ്തമല്ലെന്ന് കൃഷ്ണമൂർത്തി കൃത്യമായി പ്രസ്താവിക്കുന്നു. നന്മയെ, സത്യത്തെ അല്ലെങ്കിൽ ദൈവത്തെ തേടുമ്പോഴുള്ള ഊർജ്ജത്തിന്റെ പ്രകാശനമാണ് വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം. അതാകട്ടെ ഒരു വ്യക്തിയെ ഒരു യഥാർഥ മനുഷ്യനാക്കുകയും അതുവഴി ശരിയായ രീതിയിലുള്ള ഒരു പൗരനെ സൃഷ്ടിക്കുകയും ചെയ്യുന്നു.