അനുയാത്ര

Mail This Article
×
അബു അബിനു
ഡി സി ബുക്സ്
വില: 360 രൂപ
മകന്റെ ശേഷിപ്പുമായി ശ്മശാനത്തിലേക്ക് യാത്രപോകുന്ന ഒരു പിതാവിന്റെ വെന്തുനീറുന്ന നേരനുഭവങ്ങൾ ഒരു വിലാപകാവ്യമെന്ന രീതിയിലാണ് ആഖ്യാനം ചെയ്തിരിക്കുന്നത്.
കുടുംബത്തെയാകമാനം മുൾമുനയിൽ നിർത്തുന്ന ദുഷ്കരമായ ആ ഓർമ്മകളാകട്ടെ, വിരഹത്തിന്റെ, അതിജീവനത്തിന്റെ, കൂട്ടിരിപ്പിന്റെ, കാത്തിരിപ്പിന്റെ, ഒത്തുതീർപ്പിന്റെ, ഉപാധികളില്ലാത്ത സ്നേഹത്തിന്റെ കയറ്റിറക്കങ്ങളിലൂടെയുള്ള പ്രയാണവും കൂടിയാകുന്നു.
ഇത് പുത്രസ്മരണകളാൽ ഒരു പിതാവ് പടുത്തുയർത്തുന്ന സ്മാരകശിലയാണ്. ആ നൊമ്പരങ്ങൾക്കൊപ്പം അനുവാചകരും അനുയാത്ര നടത്തുകയാണ് ഈ വായനയിലൂടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.