ഒമാനെതിരെ ഏകദിന മത്സരങ്ങൾ കളിക്കാൻ കേരളം, മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാപ്റ്റൻ

Mail This Article
തിരുവനന്തപുരം∙ ഒമാൻ ദേശീയ ടീമിനെതിരെ പരിശീലന മത്സരങ്ങൾ കളിക്കാൻ കേരള ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ കേരളത്തിനായി തകർപ്പൻ പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനാണു കേരളത്തെ നയിക്കുന്നത്. ഏപ്രില്‍ 20 മുതല്‍ 26 വരെ അഞ്ച് ഏകദിനങ്ങളാണ് ഒമാനെതിരെ കേരളം കളിക്കുക.
മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശീലന ക്യാംപ് ഈ മാസം 15 മുതല്‍ 18 വരെ തിരുവനന്തപുരത്ത് വച്ച് നടക്കും. ഏപ്രില്‍ 19 ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ടീം അംഗങ്ങള്‍ ഒമാനിലേക്കു തിരിക്കും. ഐപിഎൽ തിരക്കുകളിലുള്ള രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കേരള ടീമിൽ കളിക്കുന്നില്ല. ഐപിഎൽ ടീമുകളുടെ ഭാഗമായ വിഷ്ണു വിനോദ്, സച്ചിൻ ബേബി എന്നിവരും ടീമിൽ ഇല്ല.
കേരള ക്രിക്കറ്റ് ടീം– രോഹന്‍ എസ്. കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍,സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസറുദ്ദീന്‍,ഷോണ്‍ റോജര്‍, ഗോവിന്ദ് ദേവ് ഡി. പൈ, അഭിഷേക് പി. നായര്‍, അബ്ദുള്‍ ബാസിത്, അക്ഷയ് മനോഹര്‍, ഷറഫുദീന്‍ എന്‍.എം, നിധീഷ് എം.ഡി, ബേസില്‍ എന്‍.പി, ഏദന്‍ അപ്പിള്‍ ടോം, ശ്രീഹരി എസ്. നായര്‍, ബിജു നാരായണന്‍ .എന്‍, മാനവ് കൃഷ്ണ. ഹെഡ് കോച്ച് - അമയ് ഖുറേസിയ, അസിസ്റ്റന്റ് കോച്ച് - രജീഷ് രത്നകുമാര്‍