ADVERTISEMENT

പ്രവീണ കെ.

ഡി സി ബുക്സ്

വില: 130 രൂപ

വ്യക്തിയാണ് പ്രവീണയുടെ കവിതയുടെ പ്രമേയ കേന്ദ്രബിന്ദു. ഈ കവിതകളിൽ സ്ത്രീയെന്ന വ്യക്തി കൃത്യമായ കർത്തൃത്വത്തോടെ അങ്ങേയറ്റം പൊളിറ്റിക്കലായും സ്വതന്ത്രയായും ഉറച്ച നിലപാടുകളോടെ നിലകൊള്ളുന്നു. ഒപ്പം താന്‍ നിരന്തരം നേരിടുന്ന പുരുഷകാമനകളോട് കഠിനമായി കലഹിക്കുകയും പൂർണമായും വിയോജിക്കുകയും എന്നാൽ അഗാധമായ പ്രണയത്തോടെ തന്റെ ജീവനെ തന്നോടു തന്നെ ചേർത്തുപിടിക്കുകയും ചെയ്യുന്നു.

ബാല്യം, കൗമാരം എന്നീ ജീവിതാവസ്ഥകൾ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഇടപെടുന്നതിന്റെ എല്ലാ സാധ്യതകളും കവിതയിൽ പ്രവീണ സൂക്ഷ്മമായി ഉപയോഗിച്ചിട്ടുണ്ട്. പ്രണയവും രതിയും വിമോചനത്തിന്റെ വഴിയിലെ രാഷ്ട്രീയായുധങ്ങളായിട്ടാണ് പ്രവീണയുടെ കവിതയിൽ പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com