മിസ്റ്ററി@മാമംഗലം

Mail This Article
അമിത് കുമാർ
ഡീസീ അപ്മാർക്കറ്റ് ഫിക്ഷൻ
വില: 250 രൂപ
അരക്കിലോ സ്വർണം കാണാതായെന്ന ബ്രാഞ്ച് മാനേജരുടെ പരാതിപ്രകാരമാണ് ബാങ്കിലെ വിജിലൻസ് ഉദ്യോഗസ്ഥനായ ഏകെ അന്വേഷണത്തിനെത്തുന്നത്. ശാഖയിലെ പല വിഷയങ്ങളില്‍ ഒന്നു മാത്രമാണ് സ്വർണം കാണാതാവൽ എന്നു മനസ്സിലാക്കിയ ഏകെ ചുഴിഞ്ഞ് അന്വേഷിക്കാൻ തുടങ്ങുന്നു. ഞെട്ടിപ്പിക്കുന്ന പല തട്ടിപ്പുകളുമാണ് അതോടെ പുറത്തു വരുന്നത്.
പിടിതരാത്ത ഒരു പ്രഹേളിക എന്നിട്ടും ബാക്കിനിൽക്കുന്നുണ്ട്. പക്ഷേ ഏകെയുടെ ബുദ്ധികൂര്‍മ്മതയ്ക്കു മുന്നിൽ ആ മിസ്റ്ററിയും അനാവരണം ചെയ്യപ്പെടുന്നു. മലയാളത്തിലെ ബാങ്കിങ് ക്രൈം ത്രില്ലറുകളെ മറ്റൊരു തലത്തിലേക്കെത്തിക്കുന്ന കൃതി.