മണൽപ്പാവ
Mail This Article
മനോജ് കുറൂർ
ഡി സി ബുക്സ്
വില: 299 രൂപ
കലാപ്രസ്ഥാനങ്ങളിലൂടെയും കൽപിത യാഥാർഥ്യങ്ങളിലൂടെയും അപരവത്കരിക്കപ്പെട്ട സംസ്കാരമാതൃകകളുടെ കാലദേശങ്ങൾ മറികടക്കുന്നു. അറുപതുകളിലെ അമേരിക്കയിൽ ഇടിമുഴക്കത്തിന്റെ നടുക്കമുളവാക്കിയ ബീറ്റ് ജനറേഷന്‍, പാരമ്പര്യത്തിന്റെ വിഴുപ്പുകെട്ടുകളെ തിരസ്കരിച്ച് നിഷേധത്തിന്റെ വര്‍ണങ്ങൾ വിതറിയ എഴുപതുകളിലെ ഹിപ്പികളുടെ പ്രതിരോധം, ഭരണകൂടം അശ്ലീലം ആരോപിച്ചു വേട്ടയാടിയ കൽക്കട്ടയിലെ ഹങ്ഗ്രിയലിസ്റ്റുകളുടെ വന്യലോകം, നുരയുന്ന ലഹരിയുടെ മാസ്മരികതയും മൃതിയുടെ കറുപ്പും ചാരവൃത്തിയുടെ ചുഴികളും കലരുന്ന ഗോവയും കൊച്ചിയും കാഠ്മണ്ഡുവും പോലുള്ള സ്ഥലങ്ങൾ, അടിയന്തരാവസ്ഥയുടെ മുൾക്കാടുകളിൽ അകപ്പെടുന്ന നക്സലൈറ്റ് പ്രസ്ഥാനം, ഇറാനിയൻ വിപ്ലവം, പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ നടന്ന ഇൻക്വിസിഷൻ, സമീപകാലത്ത് ഇന്ത്യയിലുണ്ടായ വർഗീയ കലാപങ്ങൾ... ഇവയെല്ലാം ചടുലമായ ആഖ്യാനത്തിന്റെ മിന്നലൊളിയിൽ തെളിയുന്നു.