മത്തിയാസ്

Mail This Article
എം. ആർ. വിഷ്ണുപ്രസാദ്
ഡി സി ബുക്സ്
വില: 299 രൂപ
ഫ്രഞ്ച് വിപ്ലവത്തിനും നെപ്പോളിയന്റെ യുദ്ധങ്ങൾക്കും ശേഷമുള്ള കാലഘട്ടത്തിൽ ജീവിച്ച മത്തിയാസ് എന്ന ക്ഷുരകവൈദ്യന്റെ കഥ ഇതിവൃത്തമാകുന്ന ഈ നോവൽ ഭാഷയുടെ ശ്രദ്ധാപൂർണമായ പരിചരണം കൊണ്ടും പരിചിതമല്ലാത്ത മേഖലകളിലൂടെയുള്ള വിചിത്ര സഞ്ചാരംകൊണ്ടും തനിമ പുലര്‍ത്തുന്ന കൃതിയാണ്. യാഥാർഥ്യവും കാൽപനികതയും ചേർന്ന് സംഘർഷഭരിതമാക്കുന്ന ഭൂമികയാണ് ഈ കൃതിയുടെ സവിശേഷത. അധികാരത്തിന്റെ ദുരയും അടിച്ചമർത്തലും അതിനെതിരേ ഉയരുന്ന ജനകീയപ്രതിരോധവും നോവലിന് ചരിത്രപരവും രാഷ്ട്രീയപരവുമായ പശ്ചാത്തലമൊരുക്കുന്നു. മനുഷ്യൻ എന്ന ഭൗതികാവസ്ഥയ്ക്കപ്പുറം നിന്നുകൊണ്ട് ലോകത്തെ നോക്കിക്കാണുന്ന ഒരു ഭ്രമാത്മകസഞ്ചാരം ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.