ആപ്പിളിന്റെ കുരു കഴിക്കുന്നത് അപകടമോ? സയനൈഡാണോ വില്ലൻ, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Mail This Article
ഒരുപാട് പേർക്ക് ഇഷ്ടമുള്ളതും നല്ല രുചിയുള്ളതുമായ ഒരു ഫലമാണ് ആപ്പിൾ. പലരുടെയും ഫേഫറിറ്റ് ഗണത്തിൽ പെടുന്നത്. ആപ്പിളിന്റെ കുരുപോലും കളയാതെ അകത്താക്കുന്ന സ്വഭാവമുണ്ടോ? സൂക്ഷിക്കണം. ആപ്പിൾക്കുരുവിന്റെ എണ്ണം കൂടും തോറും അപകടകരമാണ്. ആപ്പിൾക്കുരു ചവച്ചരച്ച് കഴിക്കുന്നതിലൂടെ, ദഹന രസവുമായി ചേർന്ന് സയനൈഡ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അമിഗ്ഡലിൻ എന്ന പദാർഥം ഉണ്ടാകുന്നു.

അമിഗ്ഡലിനിൽ അടങ്ങിയിരിക്കുന്ന സയനൈഡും ഷുഗറും ശരീരത്തിൽ പ്രവേശിച്ച് അതിന്റെ പ്രവർത്തന ഫലമായി ഹൈഡ്രജൻ സയനൈഡ് രൂപപ്പെടുന്നതിലൂടെ മരണം വരെ സംഭവിക്കാം. അപ്പോൾ ആപ്പിൾ കഴിക്കുന്നതിനു മുമ്പ് അതിൽ എത്രത്തോളം സയനൈഡിന്റെ അംശമുണ്ടെന്ന് നോക്കാം.
എത്ര ആപ്പിളുകൾ കഴിച്ചാലാണ് അപകടം സംഭവിക്കുക ?
ഓരോ ആപ്പിൾ കുരുവിലും ഏകദേശം 0.6 മില്ലിഗ്രാം അമിഗ്ഡാലിൻ അടങ്ങിയിരിക്കുന്നു.ഉപാപചയ പ്രവർത്തനം നടക്കുമ്പോൾ ഓരോ കുരുവിനും ഏകദേശം 0.01 മില്ലിഗ്രാം സയനൈഡ് പുറത്തുവിടാൻ കഴിയും. മനുഷ്യ ശരീരത്തിന് അപകടമാകുന്ന സയനൈഡിന്റെ അളവ് ഏകദേശം 50-200 മില്ലിഗ്രാം ആണ്. ചുരുക്കി പറഞ്ഞാൽ അപകടകരമായ അളവിലെത്താൻ 150-200 ആപ്പിൾ കുരുക്കൾ കഴിക്കേണ്ടിവരും. അതും അരച്ചെടുത്ത രൂപത്തിലുള്ളത്. ഒരു ആപ്പിളിൽ ഏകദേശം 5-10 കുരുക്കൾ വരെ ഉണ്ടാകും. അതായത്, ഒറ്റ ഇരുപ്പിൽ തന്നെ 15-20 ആപ്പിളുകളുടെ കുരുക്കൾ നന്നായി ചവച്ചരച്ച് കഴിക്കേണ്ടി വരും.
ആപ്പിൾ കുരുക്കൾ മാത്രം കഴിച്ചാലോ?
ആപ്പിൾ കഴിക്കുമ്പോൾ സാധാരണയായി ചില കുരുക്കൾ നമ്മുടെ വയറ്റിലെത്താം. അതൊന്നും ഒരിക്കലും കുഴപ്പമുള്ള കാര്യമല്ല. ചവച്ചരക്കാതെ വയറ്റിൽ എത്തുന്ന കുരുക്കൾ മൂലം സയനൈഡ് ഒന്നും ഉത്പാദിപ്പിക്കപ്പെടുന്നില്ല. കുരുവിന്റെ കട്ടിയുള്ള പുറംതൊലി സാധാരണയായി ദഹിക്കാതെ പുറത്തുപോവുകയും അങ്ങനെ സയനൈഡ് പുറത്തുവിടാതെ ഇരിക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ ഒരുപാട് കുരുക്കൾ ചവച്ചരച്ചോ പൊടിച്ചോ കഴിക്കുകയാണെങ്കിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം.
ഒരു ആപ്പിളിൽ ഏകദേശം 20 കുരുവെങ്കിലും കാണും. 200 കുരു പൊടിച്ചെടുത്താൽ ഒരു കപ്പ് നിറയെ ലഭിക്കും. മനുഷ്യ ശരീരത്തെ ദോഷമായി ബാധിക്കാൻ ഇതു മതി. ഒരു ഗ്രാം ആപ്പിൾ കുരുവിൽ നിന്ന് 0.06 മുതൽ 0.24 മില്ലി ഗ്രാം സയനൈഡ് വരെ ശരീരത്തിൽ എത്തും. കുട്ടികൾക്കും വളർത്തു മൃഗങ്ങൾക്കും ആപ്പിൾ കൊടുക്കുമ്പോൾ കുരു മാറ്റിയിട്ട് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വളരെ കുറച്ച് ആപ്പിൾ കുരു കഴിച്ചാൽ പേടിക്കേണ്ട കാര്യമില്ല. പക്ഷേ എണ്ണം കൂടും തോറും സൂക്ഷിക്കണം.