ജയോപാഖ്യാനം

Mail This Article
അനുജിത് ശശിധരൻ
ഡി സി ബുക്സ്
വില: 340 രൂപ
ഭാഷയുടെ വ്യതിരിക്തതകൊണ്ടും ജീവിതദർശനത്തിന്റെ ആഴക്കാഴ്ചകൊണ്ടും ശ്രദ്ധേയമായ കൃതി. ഭാരതചരിത്രത്തിന്റെ രചനാകാലത്തെ സ്വതന്ത്രവും വ്യത്യസ്തവുമായ പാതയിലൂടെ അന്വേഷിച്ചുചെല്ലുകയാണിവിടെ. ചരിത്രം എങ്ങനെ ചരിത്രമല്ലാതാകുന്നുവെന്നും ചരിത്രത്തെ സ്വേച്ഛാനുസൃതമാക്കാൻ എക്കാലവും അധികാരസ്ഥാനങ്ങൾ ശ്രമിച്ചിരുന്നുവെന്നും പുരാണകഥാപാത്രങ്ങളെ നിർദ്ധരിക്കുന്നതിലൂടെ ഈ കൃതി ശ്രമിക്കുന്നു. അതാകട്ടെ സത്യസന്ധമായ ചരിത്രമെഴുത്തുകാരുടെ ആന്തരപ്രതിസന്ധിയായി മാറുന്നു. ചരിത്രത്തെ തിരുത്തിയെഴുതാനുള്ള പ്രവണത വർധിച്ചു വരുന്ന കാലഘട്ടത്തിൽ പ്രാധാന്യമർഹിക്കുന്ന കൃതി.