ലൈലാക്കുൽസു

Mail This Article
പി. ജിംഷാർ
ഡി സി ബുക്സ്
വില: 180 രൂപ
ഏറ്റവും പുതിയ ലൈംഗികവിജ്ഞാനീയത്തിന്റെ അല്ലെങ്കിൽ ലൈംഗിക അവബോധത്തിന്റെ സ്പന്ദനത്തെ തൊടുകയും അതേസമയം ജീവിതത്തിന്റെ അരികുകാഴ്ചകൾ അവതരിപ്പിക്കുകയും ചെയ്യുന്നതിൽ ലൈലാക്കുൽസു വിജയിച്ചിരിക്കുന്നു. ആത്യന്തികമായി ഇതെല്ലാം സമകാലിക ലോകത്ത് പലതരം ജനവിഭാഗങ്ങൾ അനുഭവിക്കുന്ന വൈകാരികപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും പകർത്താനുമുള്ള താൽപര്യത്തെയാണ് കാണിക്കുന്നത്. ഈ അർഥത്തിൽ വൈകാരികചരിത്രത്തിന്റെ പകർത്തി വെക്കൽകൂടിയായി ഈ കഥ മാറുന്നു. മനുഷ്യന്റെ മനുഷ്യനെക്കുറിച്ചുള്ള അവബോധചരിത്രത്തിൽ ഇന്ന് മനുഷ്യൻ എവിടെയാണ് നിൽക്കുന്നതെന്ന് ഈ കഥ കാണിച്ചുതരുന്നു. ഒരുപക്ഷേ മനുഷ്യൻ സ്വയം മനസ്സിലാക്കുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്ത് മുന്നേറുന്നതിന്റെ കഥ കൂടിയാണത്. വേഗസങ്കീർണ്ണതയുടെ ഫ്രെയിമുകളാൽ ഇത്തരത്തിൽ സൃഷ്ടിച്ചെടുക്കുന്ന വൈകാരികചരിത്രത്തിന്റെ പകർത്തിവെപ്പുകളാണ് ‘ലൈലാക്കുൽസു’ എന്ന കഥാസമാഹാരത്തിലെ ഓരോ കഥയും.