ADVERTISEMENT

വിവർത്തനം: ജോർജ് പുല്ലാട്ട്

ഡി സി ബുക്സ്

വില: 380 രൂപ

നിഷ്കളങ്കനായ ആ കൊച്ചുകുട്ടി ഉത്തരങ്ങൾക്കായി കേഴുകയായിരുന്നു. ‘ഭായ് സാഹബ് ജി, ഞാൻ ശപിക്കപ്പെട്ടവൻ ആയിരുന്നെങ്കിൽ ദൈവം എന്തിനാണെന്നെ സൃഷ്ടിച്ചത്? അതിനർഥം അതു ദൈവത്തിന്റെ തെറ്റാണെന്നാണ്. ദൈവത്തിന്റെ തെറ്റിന് ഞാൻ എന്തിന് ശിക്ഷിക്കപ്പെടണം?’

കൈലാഷ് സത്യാർഥിയുടെ സ്വന്തം ജീവിതവും ദൗത്യവും ഈ കുട്ടികളുടെ യാത്രകളുമായി കൂടിച്ചേർന്നു കിടക്കുന്നു. നിർവചിക്കാനാവാത്ത ദുരിതങ്ങളിലൂടെ ജീവിച്ച അവർക്ക് മാനവികതയിലെ വിശ്വാസം നഷ്ടമായി. പക്ഷേ, അവരുടെ മൂകതയ്ക്കുപിന്നിൽ, ശോഷിച്ച അവയവങ്ങൾക്കും തഴമ്പിച്ച കൈകാലുകൾക്കും പിന്നിൽ. പ്രത്യാശ എന്നും ഉറച്ചുനിന്നിരുന്നു. നീതിക്കും അന്തസ്സിനും വേണ്ടിയുള്ള അവരുടെ ഒന്നിച്ചുള്ള പോരാട്ടത്തിന്റെ കഥയാണിത്. മനുഷ്യാത്മാവിന്റെ ധീരതയുടെയും സഹാനുഭൂതിയുടെയും കരുത്തിന്റെയും സുവിശേഷമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com