ADVERTISEMENT

വിവർത്തനം : ബാബുരാജ് കളമ്പൂർ

ഡി സി ബുക്സ്

വില: 250 രൂപ

ദ്രാവിഡം ഒരു മഹത്തായ സാംസ്കാരികലോകമാണ്. തമിഴകത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും രൂപപ്പെടുത്തിയ ആ ദ്രാവിഡത്തനിമയിലധിഷ്ഠിതമായി ഒരു ജനതയുടെ ഏകീകരണം സാധ്യമാക്കിയ രാഷ്ട്രീയപ്രസ്ഥാനമാണ് ദ്രാവിഡമുന്നേറ്റ കഴകം. അതിന്റെ ഉൽപ്പത്തിക്കും വളർച്ചയ്ക്കും അതിനൊപ്പം തമിഴകത്തിൽ സംഭവിച്ച മാറ്റങ്ങൾക്കും ആധാരശിലയായി വർത്തിച്ച വ്യക്തിയായിരുന്നു കലൈഞർ എം. കരുണാനിധി. ചരിത്രപരമായ ആ പരിണാമങ്ങൾ ഏറ്റവും അടുത്തുനിന്നു കാണാൻ ഭാഗ്യം സിദ്ധിക്കുകയും ആ പ്രസ്ഥാനത്തിന്റെ താഴേത്തട്ടിൽ നിന്നു പടിപടിയായുയർന്ന് ഇന്ന് തമിഴകത്തിന്റെ മുഖ്യമന്ത്രിസ്ഥാനമലങ്കരിക്കുന്ന നേതാവാണ് എം.കെ. സ്റ്റാലിൻ. 

തന്റെ ഇരുപത്തിമൂന്നാം വയസ്സുവരെയുള്ള ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്കാരമാണ് ഉങ്കളിൽ ഒരുവൻ എന്ന ഈ ആത്മകഥ. വ്യക്തിയും സമൂഹവും ഒന്നായിത്തീരുന്ന സവിശേഷതയാണ് ഈ ഗ്രന്ഥം നമുക്ക് കാട്ടിത്തരുന്നത്. വെറുമൊരു ആത്മകഥ എന്നതിലുപരി തമിഴകത്തിന്റെ സമഗ്രമായ രാഷ്ട്രീയചരിത്രംകൂടി ഈ കൃതി അനാവരണം ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com