കവിളിലെ കണ്ണീരു തുടച്ചു പറയണo അമ്മ; മറ്റമ്മമാർക്ക് അപമാനമായിരിക്കാതെ പോന്നത് നന്നായി...
Mail This Article
പരലോകത്തു നിന്നൊരു പാട്ട് (കവിത)
പരലോകത്തൊരു കോണിൽ,
നിന്നൊരു പാട്ടു കേട്ടിട്ടു ഞാനുണർന്നു,
എൻ സ്വപ്നത്തിൽ പരലോക കാഴ്ച്ചകൾ തെളിഞ്ഞു വന്നു,
പരലോകമാകെ ചെവിയോർത്തുനിന്നു ഒരു കുഞ്ഞിൻ പാട്ടു കേട്ട്.
“എന്നുവരും എന്നുവരും
എന്നമ്മ കുഞ്ഞു മകനെ തേടി എന്നു
വരും എന്നുവരും എന്നമ്മ”,
അവസാന നിമിഷം അമ്മയെ കാണാതെ അച്ഛനെ,
കാണാതെ പോന്നു ഞാൻ ഭൂമിയിൽനിന്നും അച്ഛനെന്നെ യാത്രയാക്കി.
അമ്മിഞ്ഞപ്പാലു കുടിച്ചു, കൊതിമാറിയില്ല
അച്ഛനെ കണ്ടൊട്ടും,മതിയായില്ല
അച്ഛന്നമ്മൂമ്മ കൊഞ്ചിയ്ക്കൽ കണ്ടു,
മതിയായില്ല അവരുടെ ഒക്കത്തിരുന്നൊട്ടും മതിയായില്ല.
എന്നുവരും എന്നുവരും എന്നമ്മ (2)
പരിഭവം എനിക്കൊന്നു-
മില്ല അമ്മയോട് പരലോകത്തെന്ന-
യെത്തിച്ച അമ്മയോട് എനിക്കൊട്ടും പിണക്കമില്ല,
എന്നായുസ്സ് എഴുതിയതമ്മയല്ലല്ലോ ചിത്രഗുപ്‌തനല്ലേ.
കടലമ്മയെന്നെ കൊണ്ടു,
വന്നു ദൈവത്തിനരികിൽ കൊണ്ടുവന്നു,
വേദന ഞാനറിഞ്ഞില്ല ഒന്നു കരയുവാൻ കഴി-
ഞ്ഞില്ല അമ്മയെറിഞ്ഞപ്പോൾ വരുണദേവനെന്നെ മരവിപ്പിച്ചു.
എന്നുവരും എന്നുവരും എന്നമ്മ (2)
അമ്മയുടെ ചിത്തഭ്രമ-
മെനിയ്ക്കറിയാം ഇന്നമ്മയുടെ തേങ്ങൽ,
കേൾക്കാറുണ്ട് ഞാൻ പലപ്പോഴും ഉറങ്ങാതിരുന്നമ്മ,
ചെവിയിൽ കേൾക്കും അശരീരികൾ കേട്ട് പിച്ചും പേയും പറയുന്നു.
ഒരമ്മയ്‌ക്കും തൻ മകനെ,
കൊല്ലുവാനാവില്ല എന്നെനിയ്ക്കറിയാം ,
ചിത്തഭ്രമം പിടിച്ച അമ്മയെന്നെ രണ്ടായിക്കണ്ടു,
ഒന്നുഞാനും പിന്നെയൊന്നെന്റെ കാലനും അമ്മയെൻ കാലനെ കൊന്നു.
എന്നുവരും എന്നുവരും എന്നമ്മ (2)
അത് ഞാനായിരുന്നെന്ന്,
അറിയുവാൻ അമ്മയേറെ വൈകിപോയ്,
കാരാഗൃഹത്തിൽ വിഷമിച്ചിരുന്നുകൊണ്ടമ്മ തല,
ചുമരിലിടിച്ചു ശക്തിയായ് തലപിളർന്നു ചുടുരക്തം ചീറ്റി
എന്നുവരും എന്നുവരും എന്നമ്മ (2)
അമ്മയെ കെട്ടിപിടിച്ചു,
എനിക്കൊരുമ്മ കൊടുക്കണo പിന്നെയാ,
കവിളിലെ കണ്ണീരു തുടച്ചു പറയണo അമ്മ,
മറ്റമ്മമാർക്ക് അപമാനമായിരിക്കാതെ പോന്നത് നന്നായി.
എന്നുവരും എന്നുവരും എന്നമ്മ (2)
സ്വപ്നത്തിൽ നിന്നും ഉണർന്നു,
ഞാന്നെന്റെ കണ്ണ് തുടച്ചു ഓർത്തു കലി,
കാലത്തെ കുറിച്ചോർത്തു വീണ്ടും ഉറങ്ങുവാൻ കിടന്നു,
കളി തുടങ്ങി കലികാലം കളി തുടങ്ങി
കളി തുടങ്ങി കലികാലം ഉറഞ്ഞു തുളളി
സഹജീവികളോട് ലവലേശം കാരുണ്യ-
മില്ല നരനാരിമാർ പെരുകിയീഭൂമിയിൽ,
കലികാലത്തിൽ കലി കാലനായി പിറന്നു
കരളിൽ വസിക്കുന്നു നരനാരിമാരുടെ
സഹജീവികളോട് ലവലേശം കാരുണ്യ-
മില്ല നരനാരിമാർ പെരുകിയീഭൂമിയിൽ,
കലികാല കൺകണ്ട ദൈവങ്ങളെ കാത്തുര-
ക്ഷിയ്ക്കണമേ ഞങ്ങളെ കാത്തു രക്ഷിയ്ക്കണമേ
കളി തുടങ്ങി കലികാലം കളി തുടങ്ങി(2)
English Summary: Paralokathu ninnoru pattu Poem By Dileep P.S