മരണക്കിണർ - അച്യുത് രാജീവ് എഴുതിയ കവിത
Mail This Article
×
ടിക്കറ്റെടുത്ത് കാണികൾ
തിക്കും തിരക്കുമായ്
നിന്നു മേലെ
പൊട്ടക്കിണറ്റിലെ ജഡത്തെ
കാണുവാൻ കൂടിയ
ജനത്തെപോലെ
ചിലന്തിവലയ്ക്കരികെ
വട്ടംചുറ്റുമൊരു
കരിവണ്ടിൻ ചലനംപോലെ
ദുരന്തമുഖത്തൊരു
വണ്ടി ഭ്രമണം തുടങ്ങേ
ഉച്ചസ്തായിയിൽ
കരഘോഷങ്ങൾ മുഴക്കി
മേളിലെ കാണികളാകുന്ന വൃത്തമാകെ
പ്രാകൃതമാമൊരു ബലിക്കുമുമ്പുള്ള
പെരുമ്പറനാദംപോലെ
പ്രകടനം തീർന്നതും
കാണികൾ നിരാശയിൽ
ടിക്കറ്റിൻ തുക
ബലമായ് വാങ്ങി തിരികെ
പേരിൽ മരണമുണ്ടാകെയും
നേരിൽ അത് കാണാതെപോകെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.