ശബ്ദിക്കരുത്.. അയാളവിടെ ഉണ്ട് – കെ. ടി. നിഹാൽ എഴുതിയ കവിത
![944915072 944915072](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
×
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു
രണ്ട് വഴി പ്രസവിച്ച ഒരു വഴി,
ഒരു വഴിയുടെ അങ്ങേതലയിൽ
ഒരാൾ ഇരിക്കുന്നു
ദൃഷ്ടിയിൽ ആകാശം കടലിനെ
അവസാനിപ്പിക്കുന്നു എന്ന കളവ്
കണ്ണിൽ ആരോ
കാറി തുപ്പിയ പോലെ
അയാളിൽ ആ വഴി
അവസാനിക്കുന്നു
എന്ന കളവ്
എന്റെ ദൃഷ്ടി
കണ്ണിലേക്ക് തേട്ടി
ഉറക്കിൽ നിന്നും എണീറ്റ ഞാൻ
ആ വഴിയിലൂടെ പോയി
അപ്പോഴും അയാൾ
അവിടെ ഒരു പാറയിൽ ഇരിപ്പായിരുന്നു
അടുത്ത അടി വെച്ചു അയാളെ
കാണാൻ നോക്കുമ്പോൾ
അകലേക്ക് പായുന്ന ഒരു സൂര്യനെ പോലെ
അയാൾ പിന്നിലേക്ക്
അടിവെച്ച് അസ്തമിച്ചിരുന്നു
തെല്ലും മുഷിയാത്ത ഞാൻ
അയാളെ പിന്തുടർന്നു,
തീരമില്ലാത്ത ഒരു
കടലിനെ പോലെയുള്ള ആ വഴിക്ക്
അറ്റം കാണാതെയാണ് ഞാൻ
പിറകിലോട്ട് ഒന്ന് തിരിഞ്ഞത്
Content Summary: Malayalam Poem ' Shabdikkaruthu Ayalavide Undu ' Written by K. T. Nihal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.