ADVERTISEMENT

മീന്‍ പിടിക്കാനെത്തിയ മനുഷ്യന്‍ 

പുഴുവിനെ കോര്‍ത്ത ചൂണ്ട പുഴയിലെറിഞ്ഞു 

മീനിന്ന് പുഴുവിനെ കിട്ടി 

മനുഷ്യന് മീനിനെയും 

പുഴുവിന് എന്ത് കിട്ടി?

കാത്തിരുന്ന് കാത്തിരുന്ന് 

അവസാനം മനുഷ്യനെ മണ്ണിലേക്ക് 

ചേര്‍ത്ത് കിടത്തി 

അന്ന് മുതല്‍ മനുഷ്യന്‍ പുഴുവിനുള്ളതായിരുന്നു... 

English Summary:

Malayalam Poem ' Kathirippu ' Written by Basil Chappanangadi