മനുഷ്യാ നീ എവിടെ – ജോഫി ജോൺ എഴുതിയ കവിത
Mail This Article
×
ഇനി എന്‍റെ മൃതദേഹത്തിന്റെ
കൂടെ കുറച്ചു നേരം ഇരിക്കണം...
നീ അവിടെയുണ്ടോ? എന്നു ഉറക്കെ ചോദിക്കണം...
ആകാശത്തെ തട്ടി ആ ശബ്ദം
അതേ ചോദ്യമായി തിരിച്ചു വരുന്നത് കേൾക്കണം...
കാർമേഘങ്ങളിൽ ഒളിച്ചിരിക്കുന്ന
മഴയെ പോയ് തൊട്ടിട്ട് വരണം..
യുദ്ധം ഇത് വരെ നടന്നിട്ടില്ലാത്ത ഭൂമിയിൽ നിന്നും
ഒരുപിടി മണ്ണ് കൊണ്ടുപോകണം...
അവിടെ ആ മണ്ണിൽ പ്രണയത്തിന്റെ ആദ്യ
ചെമ്പരത്തിപൂക്കൾ വിരിയിച്ചെടുക്കണം...
പരസ്പര സ്നേഹത്തിന്റെ വിത്തുകൾ മുളപ്പിക്കണം..
എന്നിട്ടു വീണ്ടും ഉറക്കെ ചോദിക്കണം
മനുഷ്യാ നീ എവിടെ എന്ന്....
English Summary: