കണ്ണും കലങ്ങുന്നു – ഫഹദ് മോര്യ എഴുതിയ കവിത
Mail This Article
×
കണ്ണും കലങ്ങുന്നു....
ഊര വിയർക്കുന്നു,
കണ്ണിന്റെ മുന്നിലെ മായ മറയുന്നു...
കണ്ണൊന്ന് വീണ്ടും തിരുമ്മി നോക്കുന്നു,
ഇല്ല, ആരുമില്ല.. നിന്റെ കണ്ണിലേക്ക്
നോക്കുന്ന ആരുമില്ല....
ഇല്ല, ആരുമില്ല.. വളയുന്ന നിന്റെ ഊര
താങ്ങി നിർത്താൻ....
കണ്ണാടിയായവർ കണ്ണ് തിരുമ്മുന്നു,
കണ്ണിലെ പോള എടുത്തു കളയുന്നു...
കണ്ണിന് പകരം കണ്ണില്ലേലും
കണ്ണാടിക്ക് പകരം കണ്ണാടിയില്ലേ....
English Summary: