രണ്ടിടങ്ങളിൽ – വൈശാഖ് വെങ്കിലോട് എഴുതിയ കവിത
Mail This Article
×
വാരി പുണരാതെ,
ചുംബിക്കാതെ,
ചേർന്ന് നിൽക്കുകയോ
നെഞ്ചിൽ ചായുകയോ
ചെയ്യാതെ,
വേരുകൾ കൊണ്ട് പോലും
സ്പർശിക്കാനാവാതെ,
താഴ്‌വാരത്തെ
അക്വേഷ്യാ മരവും
മലയിടുക്കിലെ
അത്തി മരവും
അഗാധമായി പ്രണയിച്ചു;
രണ്ടിടങ്ങളിൽ
വേരുറച്ചു പോയെങ്കിലും,
കാറ്റെത്തിയാലവർ
വാചാലരാകും,
ഇലയനക്കങ്ങളിലൂടെ
ആശയും നോവും മിണ്ടും,
പരസ്പരം
കെട്ടുപിണഞ്ഞ
വള്ളിച്ചെടികളായി
പുനർജനിക്കാനുള്ള
ആശയും നോവും.
English Summary:
Malayalam Poem ' Randidangalil ' Written by Vyshakh Vengilode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.