ADVERTISEMENT

അവൾ ചിരിക്കുമ്പോൾ

ആ ചുണ്ടുകളിൽ

നുണയുടെ പനിനീർ പൂക്കൾ

വിടരുന്നത്

എനിക്കു കാണാൻ കഴിയും..
 

അവൾ കടക്കണ്ണു കൊണ്ട് 

നോക്കുമ്പോൾ

കൃഷ്ണമണികളിൽ കല്ലു വച്ച

നുണയുടെ മിന്നലാട്ടം

എനിക്കുകാണാൻ കഴിയും
 

അവൾ സ്നേഹ സല്ലാപം 

നടത്തുമ്പോൾ അതിൽ

ഒരായിരം നുണയുടെ 

നഖക്ഷതങ്ങൾ

ഒളിഞ്ഞിരിപ്പുണ്ടാകും
 

അവൾ വിരൽ കടിച്ചുകൊണ്ട്

എന്തൊ ആലോചിക്കുമ്പോൾ

നുണയുടെ മിന്നാമിന്നികൾ

അവൾക്ക് ചുറ്റും

പാറി പറക്കുന്നത്

എനിക്കു കാണാൻ കഴിയും..
 

അവൾ മൂക്കു വിടർത്തി

ദീർഘ ശ്വാസം എടുക്കുമ്പോൾ

വിടരാൻ പോകുന്ന

നുണയുടെ സൗരഭ്യം

എനിക്കും

ആസ്വദിക്കാന്‍ കഴിയും..
 

അടിമുടി നുണ മണക്കുന്ന

അവളുടെ കുസൃതി മണക്കുന്ന, നുണകൾ

ഞാൻ അളക്കുന്നത്

അവളുടെ ഇരു കവിളിലും

വിടരുന്ന നുണക്കുഴിയുടെ 

ആഴങ്ങളിലെ 

ഓളങ്ങളിൽ നിന്നാണ്

English Summary:

Malayalam Poem ' Nunakkuzhi ' Written by Dr. Mathew Mattam Kanjirappally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com