തോഴി – മീലിയ എഴുതിയ കവിത
Mail This Article
×
പ്രിയമുള്ള തോഴി നീ എന്റെ ജീവനെ
നിറമുള്ളതായെന്നും മാറ്റിടുന്നു
നിനവുകൾ നീയെത്ര നൽകിടുന്നു
കനവുകൾ ഞാനെത്ര കണ്ടിടുന്നു
കരയുവാനറിയാത്ത മൃദുമന്ദഹാസമേ
മധുരമാം സ്മൃതികൾ എനിക്കു നൽകി
മൃദുലമാം മഞ്ഞുകണങ്ങളായ് നീ എന്റെ
കഠിനമായ ഹൃദയത്തിൽ തൊട്ടുനിന്നു
കുളിരും തണുപ്പും പകർന്നു തന്നു
കനിവെന്നുമെന്നിൽ നിറച്ചു തന്നു
പറയാതെ അറിയാതെ കൂടെ നിന്നു
പടവുകളോരോന്നും നടന്നു നീങ്ങാൻ
ചേർന്നു നിന്നീടുവാൻ മനസു തന്നു
അവസാന നാൾ വരെ എന്റെ കൂടെ
പകരമായ് ഞാനൊന്നും തന്നതില്ല
പരിഭവം നീയൊന്നും ചൊന്നതില്ല
പരിശുദ്ധമാം നിന്റെ പ്രണയമല്ലൊ
പതിവായി എന്നെ കാത്തിടുന്നു.
English Summary:
Malayalam Poem ' Thozhi ' Written by Meelia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.