ADVERTISEMENT

മനസ്സറിയണമെങ്കിൽ മനസ്സ് വായിക്കാൻ അറിയണം 

വായിച്ചാൽ മാത്രം പോര മനസ്സിലാക്കാനുമറിയണം. 

ഏകാകിയായ ഒരു മനസ്സിനെന്നും വിരഹമാണ്. 

ആൾക്കൂട്ടത്തിനിടയിലും തിരക്കുജീവിതത്തിനിടയിലും  

അതിന് വിരഹമാണ്. 

നികത്താനാവാത്ത വിരഹം!!!! 
 

നികത്തണമെന്നൊരു ചിന്തയും ആ മനസ്സിനില്ല.

ഇടയ്ക്കെപ്പോഴൊ കയറി വന്നൊരുവളുണ്ട് 

അവൾക്കെന്തോ ഒരു മമതയുമുണ്ട് 

കാരണമറിയാത്ത ആ മമതയെക്കുറിച്ച് 

ആ മനസ്സും ഇടയ്ക്ക് ചിന്തിക്കാറുണ്ട് 

തിരക്കുള്ള ജീവിതത്തിൽ - മമതയെങ്കിലും....

എന്തിനോ... വേണ്ടി വച്ചുനീട്ടുന്നൊരുവൾ 
 

ലാങ്കി ലാങ്കി പൂവുകൾക്ക് വിഷാദത്തിന്റെ മഞ്ഞനിറമായത് 

നീലവരകളിൽ ഒരു സ്നേഹസ്പർശത്തിന് പോലും..

ആരുമില്ലാതായപ്പോളാണ്. 

അവശേഷിപ്പുകളുടെ നേർത്ത നിശ്വാസം 

ആ നീല വരകളിൽ ചെറുതായി തുടിക്കാറുണ്ട് 

വള്ളിപ്പടർപ്പുകളോളം പിണഞ്ഞാലും ദാഹം മാറാത്തത് 

ആ മനസ്സറിയുന്നുണ്ടാവുമോ എന്നോർത്ത രാവിൽ..

മുറ്റത്ത് നനുത്ത മഴ തണുത്ത കളങ്ങൾ വരച്ചു. 

English Summary:

Malayalam Poem ' Mamatha ' Written by Divya Bose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com