ജ്യോമിതി – രാജന് സി. എച്ച്. എഴുതിയ കവിത
Mail This Article
×
കുട്ടി വരയ്ക്കുന്നു
കടലാസില്‍ വീട്.
മേല്‍ക്കൂരയെന്ന് ത്രികോണം.
വീട്ടുചുവരുകളെന്ന് ചതുരം.
ചതുരങ്ങളും ത്രികോണങ്ങളും
ചേര്‍ത്തു വരയ്ക്കുമ്പോള്‍
വീടായെന്ന്
സംതൃപ്തനാവാതെ
മേല്‍ക്കൂരയ്ക്കു മേലെ
ഒരു വൃത്തം കൂടി
വരച്ചുവെക്കുന്നു.
ചന്ദ്രനോ സൂര്യനോയെന്ന്
വ്യക്തമാകാതെ.
പകലോ രാത്രിയോയെന്ന്
തിട്ടമാകാതെ.
ചിത്രം പൂര്‍ത്തീകരിച്ചുവെന്ന്
നെടുവീര്‍പ്പിടുന്നു കുട്ടി:
വൃത്തത്തില്‍
ചതുരത്തില്‍
ത്രികോണത്തില്‍.
English Summary:
Malayalam Poem ' Jyomithi ' Written by Rajan C. H.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.