ADVERTISEMENT

കാലത്തെഴുന്നേറ്റു വെട്ടക്കുരുപ്പിൽ

രാവിനെ പയ്യെ മറക്കാം.

വെള്ളിവെളിച്ചത്തിളക്കത്തുടുപ്പിൽ

കണ്ണടച്ചാലും വെളുപ്പാ.
 

വാനിൽ കറുത്തു തുടിക്കും മുകിലോ

പെയ്ത നീർത്തുള്ളിയും വെള്ള.

കാർമുടിക്കെട്ടിന്റെ തുമ്പത്തു ചേർക്കും

പൂവിന്നിതളിനും വെള്ള.
 

രാവിൻ മകുടക്കലയായ് വിളങ്ങും

താരകളൊക്കെയും വെള്ള.

ആഴക്കടലിൽ പതുങ്ങുന്ന മുത്തും,

തൂമഞ്ഞു തുള്ളിയും വെള്ള.
 

ആത്മാഭിമാനവും അന്തസ്സുമെല്ലാം

പൂശി വെളുപ്പിൻ വെറുപ്പാൽ.

കാറിക്കറുപ്പിനോടിഷ്ടം കുറയ്ക്കും

അന്ധമാം കണ്മണിത്താഴ്ച്ച.
 

വെണ്മണി പല്ല് തുറന്നാലറയ്ക്കും

വാക്കിൽ കറുക്കുന്ന നിന്ദ.

ദുർഭൂതമൂർത്തികൾക്കാകെ കൊടുക്കും

കാക്കക്കറുപ്പിന്റെ ശൗര്യം.
 

അയിത്തക്കടലിൻ ഭീതിത്തിരയ്ക്കോ

ചാർത്തി കറുപ്പിൻ കളങ്കം?

ചന്തം ഗണിക്കുന്ന സംസ്‍കാരനോട്ട-

ച്ചീളുകൾ മാറില്ലുറപ്പാ!

English Summary:

Malayalam Poem ' Karuppo Veluppo ' Written by Dr. Sukesh R. S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com