ADVERTISEMENT

നിന്റെ കണ്ണുകളിലെ നിലാവട്ടത്തിലാണ്

വസന്തമെന്ന ഒറ്റവരികവിതയെഴുതിയത്..

ചുവപ്പെന്നടയാളപ്പെടുത്തിയ പൂക്കളിലാണ്  പ്രണയമെന്നെഴുതിയത്..

മഴയെന്നെഴുതി ശ്രുതിമീട്ടിയ 

രാഗത്തെയാണ് ജീവിതമെന്നെഴുതിയത്..
 

രാത്രിയുടെ തുമ്പ് മടക്കിയ നിലാവാണ്

പകലിനോട് വെളിച്ചത്തെക്കുറിച്ചു പറഞ്ഞത്..

സ്നേഹത്തിന്റെ മറുവാക്കുകളിൽ 

കൊഴിഞ്ഞുവീണ ഇലകളാണ് 

ശിശിരമെന്നെഴുതിയത്...

മഴയുടെ സ്വപ്നങ്ങൾ കടം

ചോദിച്ചപ്പോഴാണ് പ്രളയമെന്നെഴുതിയത്..
 

രാവുറങ്ങിയ മൂന്നാം യാമത്തിലെ

വശ്യമായ പുഞ്ചിരിയെ 

പൗർണ്ണമിയെന്നെഴുതിയപ്പോഴാണ് 

നിന്റെ നിനവുകൾക്കപ്പുറം

ഒരുവരിയെഴുതാനാവാതെ  

ഇരുട്ടിനെ തറ്റുടുത്ത് 

കടൽ പുതച്ചുറങ്ങിയ വൃക്ഷച്ചുവട്ടിലേക്ക് 

പതിയെയിറങ്ങിയത് !!

English Summary:

Malayalam Poem ' Ninte Kannukalile Nilavattathilanu ' Written by Girija Chathunny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com