ADVERTISEMENT

രാവുറങ്ങി താരകങ്ങളും 

എങ്കിലും ഞാനിന്നും വായിക്കാം 

എനിക്കേറ്റവും പ്രിയമുള്ള വരികൾ

നിനക്കാദ്യമായി എഴുതിയ വരികൾ
 

നിന്നെ ഉണർത്താതെ 

നിൻ സ്വപ്‌നങ്ങളുറങ്ങുന്ന 

മിഴികളെ ഉണർത്താതെ

ഞാനിന്നും വായിക്കാം 

ആ വരികളത്രയും
 

പ്രണയാർദ്രമീ നേരം രാവത്ര സുന്ദരം

പ്രണയം നിലാവായി എൻ കവിതയിൽ 

അലിയുമീ നേരം 

എന്റെ ആത്മാവ് ചുംബിച്ച വരികൾ 

ഞാൻ വീണ്ടും വായിക്കാം 
 

ആദ്യമായി നിനക്കെഴുതിയ

വരികളിലലിയുമ്പോൾ

ഞാൻ അറിഞ്ഞേ ഇല്ല

രാവുണർന്നതും 

പുലർകാറ്റു വീശിയതും 

English Summary:

Malayalam Poem ' Aadyamayi Ninakkezhuthiya Varikal ' Written by Muhammad Sheril