ADVERTISEMENT

കാണ്മൂ നീണ്ട നിനവിന്റെ

ചാരുത ഞാനീ നോക്കിലായ്,

തുമ്പത്തെ ഒടുക്കുന്നതാം

ധന്യത്തെയും.. 
 

കാണ്മതുണ്ടുണ്മയാം ഹൃത്തേ

കാണാതെ പോവയതു ഇല്ലില്ല

തെല്ലുമേ ഞാനേതു നേരം.. 
 

കിനാവിന്റെ കരയിലായുയർന്നതാം 

ഒന്നല്ല ധന്യമേ കടുത്തതാം 

മോഹത്തിൻ ഓളം തല്ലുമൊന്ന്... 
 

കനവിലായ് തെളിയുന്നു ഇളം 

ചിന്തയല്ല നീ ഉണ്മേ സത്തേ

തെളിവെന്നേതു ചുവടിലും.. 
 

തന്നോടു താനെന്ന അത്യന്തസത്യം

തെളിവാക്കിടുന്നുണ്ടെന്നിലെ 

പെരുസത്തേ മനസേ നീ.. 
 

തീവ്രം കൂടുന്ന നേരങ്ങളിൽ 

ഉഗ്രം വിളക്കുന്നോന്ന് തന്നെയാം

നീ നിന്നിലായ് മാത്രം ഞാൻ.. 
 

അകമേ അകമേ നിന്നിലായ്

മാത്രം ഞാൻ എന്നു ചൊല്ലുവതിൽ

വേണ്ട തീർപ്പതേറെയർഥം.. 
 

അകമേ അകമേ തീർക്കുക

അർഥമായ് തനിക്കു താൻ 

തന്നെയമൂല്യം അമലം അമൃതം..

English Summary:

Malayalam Poem ' Mamahruthu ' Written by Adv. Vishnuraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com