ADVERTISEMENT

മാർച്ച്‌, നീ വരുമ്പോൾ

ഞാൻ എന്തു നൽകണം?

ഒരു ചിരി, അതു മതിയോ?

ആദ്യം ഞാൻ ചിരിച്ചതും,

കരഞ്ഞതും നിന്നിൽ അല്ലെ?
 

മുന്നിൽ നീ നിൽക്കുമ്പോൾ,

കൈ നിറയെ പൂക്കൾ

പിടിച്ചൊരാൾ മുന്നിൽ

നിൽക്കുന്ന പോലെ ...
 

ആദ്യ ചുവടു വെക്കുമ്പോൾ

അരികിൽ ഞാൻ

പിഞ്ചുകുഞ്ഞായി

മാറിയോ?
 

മാർച്ച്‌....

നീ എന്നെ ലോകം

കാണിച്ചനേരം

മിഴിവോടെ

മെഴുകുതിരി നാളങ്ങൾ

മുന്നിൽ നിറഞ്ഞു.....
 

ഇനിയും പിറക്കാത്ത

എന്റെ ദിനങ്ങളിൽ

സ്വപ്നവർണ്ണങ്ങൾ

ചാർത്തി...
 

മാർച്ച്‌

നീ

എന്റെ

ഗന്ധർവരാജസുഗന്ധി

English Summary:

Malayalam Poem ' March ' Written by Jitha