നോവുകളിലെ നിനവുകൾ- റോയ് കാരാത്ര എഴുതിയ കവിത
Mail This Article
×
ഒറ്റയിരിപ്പിൽ
ഞാനെന്റെ വേദനകളെ
വരികളിൽ വിതാനിച്ച്
കവിതയാക്കി
കരഞ്ഞു കലങ്ങി
മുഖകവചം നനഞ്ഞു
ഓർക്കുന്നതെല്ലാം പഴങ്കഥകൾ
കണ്ണീരിന്നുപ്പ് നാവിൽ രുചിയുതിർത്തു.
കാണും നോവുകൾ
പേറും നോവുകൾ
നീറും നോവുകൾ
ഏറും നോവുകൾ
ഊറും നിനവുകൾ
നിനവുകൾ തളിർക്കും
പൂക്കൾ വിരിയും
നറുമണം പരക്കും
സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നത്
ഇങ്ങനെയാണല്ലോ...