ADVERTISEMENT

ദിവ്യശക്തി പൂണ്ടു വന്ന ശക്തിതൻ പ്രഭാവമാണു നീ

സുരമുനി ജനം തൊഴും ശങ്കരൻ തൻ പ്രിയ തായേ

പട്ടുടുത്തു ചിലങ്ക കെട്ടി കാർകൂന്തൽ വിടർത്തിയിട്ടു

രൗദ്രമാം മിഴികളുമായ് നീ ചാരത്തണയൂ.

ചഞ്ചല മാനസത്തിൽ ചിന്തകൾ ചേക്കേറിടാതെ

ഉൾകമലത്തിലെപ്പോഴും നിൻ

ദൃക്സ്വരൂപം നിനക്കുമാറാകേണെ.
 

നെറ്റിയിൽ സിന്ദൂരമണിഞ്ഞു

കണ്ണുകളിൽ സുറുമയെഴുതി

കഴുത്തിൽ തിളങ്ങും വൈഡ്യൂര്യമാലയണിഞ്ഞ്

ചുണ്ടിൽ വിടരും പുഞ്ചിരിയുമായ് നീലകണ്ഠ

ഹൃദയത്തിൽ വസിക്കും ഹിമവൽ പുത്രീ

തവ പാദാർച്ചന ചെയ്തു ഞാൻ ശക്തിയേകിടട്ടെ.
 

ഭക്തമനസ്സിൽ വാണെഴുമംബികേ

ശാശ്വതമായ ഭക്തിയും ജ്ഞാനവും

നിർമ്മലമാം മനസ്സിനേകിയനുഗ്രഹിക്കേണേ

തവപാദം കുമ്പിട്ടു ഞാൻ ശാശ്വത ശാന്തിയേകട്ടെ.

ചൈതന്യമേറും നിൻ മാഹാത്മ്യം 

ഭക്തിയോടെ ചൊല്ലിടുന്നു

ശാന്തസ്വരൂപിണിയാമമ്മ ശാന്തമായെപ്പോഴും

ഞങ്ങളിൽ വാണീടേണേ.
 

ഇഹപരമോദിനീ മഹിഷവിനാശിനീ

വസ്ത്രാലങ്കാര ഭൂഷണേ ആഭരണപ്രിയേ

ശങ്കരൻ തൻ തായേ പർവ്വത പുത്രീ

ശുംഭ നിശുംഭൻ മാർ മോഹിക്കും വിശ്വസുന്ദരി

അടിമലരിതാ തൊഴുന്നേൻ ജഗദീശ്വരീ....

English Summary:

Malayalam Poem ' Devi Prabhavam ' Written by Syamala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com