സ്വപ്നം!- ഡി. മമത എഴുതിയ കവിത
Mail This Article
ആർദ്രമാം നിദ്രയിൽ ഒരു
പൂക്കാലം വിടർത്തി നീ വന്നു.
അനവഹിതസഞ്ചാരിയാം എൻ മനസിനെ
ശീഘ്രമായി വന്നു നീ നിശ്ചലമാക്കി.
ഹൃദയസ്പർശിയാം സ്വപ്നമേ നീ
എന്നെ സൂക്ഷ്മമായി തലോടി വാണു.
എവിടെ നിന്നറിയില്ല, ബാല്യകാലസ്മരണകളിൽ പതിഞ്ഞ അമ്പലമുറ്റമാം ഒരിടം
ശ്രീകൃഷ്ണനും ദേവിയും ഗണപതിയും
കൂടെ എൻ മാനസ മുത്തച്ഛനും.
ഒരിക്കൽ കഥകൾ ഒന്നും തീരാതെ എൻ
മനസാകെ ശൂന്യമാക്കി മാഞ്ഞു എന്ന് നിനച്ചിരുന്നു.
മുറുകെ അരികിലേക്കു ഓടി ഞാൻ ആശ്ലേഷങ്ങളിൽ മുഴുകി നിന്നു.
എന്നും നിനച്ചൊരു തലോടലിൽ
സമ്പൂർണമായി എൻ ഉലകം.
എൻ രാശിചക്രങ്ങൾ ഗ്രഹിച്ചൊരു കള്ളചിരി മാത്രം
പിന്നെ, ഗണപതികോവിലിൽ നാളികേരം ഉടച്ചു മാഞ്ഞു.
സ്വപ്നമേ, നീ അനശ്വരമാകണമേ
എന്ന സ്വാർഥ ചിന്തയായി.
എങ്കിലും സ്വപ്നമേ, എന്നോ അഗാധമായി
ഇച്ഛിച്ചൊരു മാത്രം ആശ്ചര്യമായി നീ തന്നു.
സ്വപ്നമേ നന്ദി...
അനന്ദമാം നന്ദി!