ADVERTISEMENT

കളകളം പാടുമീ കിളികൾ തൻ മധുരഗാനം കേട്ട് 

പച്ചപ്പുതപ്പണിഞ്ഞെന്റെ ഗ്രാമം

തിങ്ങി നിറയും തെങ്ങും കവുങ്ങും വാഴയുമായ് 

കൂട്ടുകൂടുന്നിതെന്റെ ഗ്രാമം.
 

പച്ചപനന്തത്ത പാടിത്തിമർത്തുന്നു 

പച്ചവിരിപ്പിട്ട നെൽവയലിൽ 

പച്ചക്കുട ചൂടിനിൽക്കുന്നു മരതക വൃക്ഷങ്ങൾ 

സൂര്യകിരണങ്ങൾ ഗണിച്ചിടാതെ.
 

ഗോക്കളെ മേയ്ച്ചു നടക്കുന്നോരാ 

ഗോപപാലന്മാരുടേതാണെന്റെ ഗ്രാമം 

കലപ്പയും കാളയും കയ്യിൽ വടിയുമായ് 

കൊണ്ടുനടക്കും മനോഹര കാഴ്ച.
 

മാമരം മർമ്മര സംഗീതമോതുന്നു 

തലയാട്ടി രസിക്കും വൃക്ഷലതാതികൾ

അനങ്ങൻ മലയിലെ താളലയങ്ങളും 

സരിഗമ പാടിയൊഴുകും നദി തൻ സൗന്ദര്യവും 

മനോഹരിയാക്കുന്നെന്റെ ഗ്രാമത്തെ.

English Summary:

Malayalam Poem ' Ente Gramam ' Written by Syamala Haridas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com