ADVERTISEMENT

പാല പൂത്തിളം കാറ്റു വീശിയവളുടെ

വരവറിഞ്ഞു ഞാൻ പിടഞ്ഞെണീറ്റു

കോലായിലിരുന്നെന്നെ നോക്കി ചിരിച്ചതുദിച്ച

താരമല്ലിരുട്ട് തന്നെ....
 

ഇരുട്ടിലന്നാഴ്ന്നിറങ്ങി ഞാൻ

അവിടെ മിഴി ചിമ്മിയടയുന്ന രാപൂവിതൾ.

മൃദു മന്ദമാരുതൻ മോഹിച്ചു പോയവളുടെ

കാർകൂന്തലിഴകളെ തഴുകി തലോടുവാൻ...

കറുപ്പഴകു തൂകിയവൾ വെളുപ്പോടെ മന്ത്രിച്ചു

ഞാനായിരുന്നു നിൻ സഹയാത്രിക....
 

നിമിഷ നേരത്തിലടുത്തു ഞാനവളുമായ്

ഒഴുകിയൊഴുകിയലിഞ്ഞിരുട്ടിലെത്തി..

ഇരുട്ടിക്കറുത്തൊരാ രാവിലന്നാശപോൽ

ഇരുതുള്ളി അണപൊട്ടി പെയ്തിറങ്ങി..
 

ഇരുട്ടിലൂടൊരു തുള്ളിയൊഴുകിയധരത്തിലൂ-

ടൊഴുകിയെൻ മേനിയിലതുറഞ്ഞിരുന്നു പോയ്

വാചാലമായ് നിന്നു ചിന്തിച്ചു ഞാനിതെൻ

ജീവാവസാനമോ ജന്മാനുപുണ്യമോ..
 

ഇരുട്ടോതി നിർത്താതസഹ്യമായ് വാക്കുകൾ

അസഹ്യമല്ലായിരുന്നതോരോ കറുപ്പിനും

വെളുപ്പായിരുന്നവളുടെ കറുപ്പെന്ന വാക്കുപോൽ

വെളുത്തിരുന്നോരോരോ കാൽപാടുകൾ....
 

എന്നിലെ കറുപ്പകറ്റി വെളുപ്പേകിയവളെ

യോർത്തു ഞാൻ...

ഉദിച്ച ചന്ദ്രികക്കുമഴകേകിയതെന്നിരുട്ട് താൻ

ഇരിട്ടുരിട്ടു കറുപ്പല്ലിരുട്ടു -

വെളുക്കുമെന്നെന്നെയറിയിച്ചതാണു നീ..
 

ഓടി ഞാനവളുമായ് രാവിന്റെ ചെരുവിലായ്

പുൽമേട് താണ്ടിയാ മഞ്ഞിൻ കണങ്ങളിൽ...

യാത്രയായവിടെയാ അറിയാത്ത വഴിയിലൂ-

ടറിയാപ്പുറങ്ങളെ താണ്ടിയാ പാഞ്ഞവൾ....
 

ഒടുവിലവളെത്തിയാ ഉയരത്തിനുയരത്തിൽ

അലറിയടുത്തിട്ടും അലറി പറഞ്ഞവൾ...

ഇതു മാത്രമായിരുന്നെൻ ലോകമേ..

എന്നെന്നും ആശിച്ചൊരെൻ ലോകമേ...
 

അവളുടെ ആശകൾ തീർത്തൊരെന്നിലെ

അവസാന ആശയീ ഇരുട്ടിലകപ്പെടാൻ....

ഇരുട്ടിലകപ്പെടാൻ ആശിച്ചൊരെന്നിൽ,

നിന്നിരുട്ടകന്നു കറുപ്പിരുണ്ടു!

'ഞാൻ കറുപ്പിലിരുണ്ടടങ്ങിയെന്നിൽ '

"കറുപ്പിരുട്ട്"

English Summary:

Malayalam Poem ' Karuppiruttu ' Written by Amal Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com