ADVERTISEMENT

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്ന ‘അസുരന്റെ’ ചിത്രീകരണം ആരംഭിച്ചു. ഏറെ നിരൂപക ശ്രദ്ധ നേടിയ വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയിൽ നാൽപത്തിയഞ്ചുകാരനായി ധനുഷ് എത്തുന്നു. ചിത്രത്തിൽ താരത്തിന്റേത് ഇരട്ടവേഷമാണെന്നും റിപ്പോർട്ട് ഉണ്ട്. രാജദേവർ എന്ന അച്ഛൻ കഥാപാത്രമായും കാളി എന്ന മകനായും ധനുഷ് എത്തും. മണിമേഖലൈ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്.

 

ബാലാജി ശക്തിവേൽ, പശുപതി, ആടുകളം നരേൻ, യോഗി ബാബു, തലൈവാസൽ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. വിജയ് േസതുപതി അതിഥിവേഷത്തിൽ എത്തുന്നു.

asuran-manju-warrier-dhanush-1

 

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമെന്നാണ് റിപ്പോര്‍ട്ട്. പ്രതികാരകഥയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.  

 

ജി.വി. പ്രകാശ് സംഗീതം. കലൈപുലി എസ്. താനുവാണ് നിർമാണം. എഡിറ്റിങ് വിവേക് ഹർഷൻ. ഛായാഗ്രഹണം വേൽരാജ്.

 

തമിഴകത്തിന്റെ ഹിറ്റ് കുട്ടുക്കെട്ടാണ് വെട്രിമാരന്‍- ധനുഷ്. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് മികച്ച ചിത്രങ്ങളായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിനാണ് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com