ADVERTISEMENT

ലിസി ഇപ്പോഴും ചെറുപ്പമാണ്. അതിനുകാരണം മുടങ്ങാതെ ചെയ്യുന്ന വ്യായാമവും യോഗയും കളരിയുമാണ്. കളരിയോ, യോഗയോ നടത്തമോ എന്തുമാകട്ടെ അതു മുടങ്ങാതെ പരിശീലിച്ചാല്‍ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് ലിസി പറയുന്നു. ഇപ്പോഴിതാ ജീവിതത്തിൽ കളരി പഠിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും നടി തുറന്നു പറയുന്നു.

lissy-kalari-2

 

ലിസിയുടെ വാക്കുകൾ:

lissy-yoga-kalari

 

എല്ലാവരും പഠിച്ചിരിക്കേണ്ട മികച്ചൊരു ആയോധന കലയാണ് കളരി. ഇത് മനസിനും ശരീരത്തിലും അദ്ഭുതകരമായ ഫിറ്റ്‌നസ് നല്‍കും. ചുവട്, വടിവ് എന്നിങ്ങനെ കളരിയുടെ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. ചിത്രത്തില്‍ കാണുന്നത് കല റാണി, ലക്ഷ്മണ്‍ ഗുരുജി എന്നിവരാണ്. ഞാന്‍ ചെറിയ പ്രായത്തിലായിരുന്നപ്പോഴോ അല്ലെങ്കില്‍ കൗമാരത്തിലോ ഇത് പഠിക്കാനാകാഞ്ഞതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിഷമം.

 

എന്റെ അഭിപ്രായത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് കളരിയുടെ ബാലപാഠങ്ങള്‍ സ്‌കൂളില്‍ പഠിപ്പിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിനും സ്വയം അച്ചടക്കമുണ്ടാകുന്നതിനും അത് സഹായിക്കും. ഇതിനൊപ്പം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന് ഉതകുകയം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com