ADVERTISEMENT

കേരളത്തിൽ സമീപ കാലത്ത് സ്ത്രീകൾ നടത്തുന്ന കുറ്റകൃത്യങ്ങളിൽ പ്രതികരണവുമായി സംവിധായകൻ രതീഷ് രഘുനന്ദൻ. സമീപകാല കുറ്റകൃത്യങ്ങൾ വച്ചുനോക്കുമ്പോൾ തന്റെ ഷൈനി പാവമല്ലേ എന്ന് രതീഷ് ചോദിക്കുന്നു. രതീഷ് സംവിധാനം ചെയ്ത ഉടൽ സിനിമയിലെ നായികാ കഥാപാത്രമാണ് ഷൈനി. സിനിമയിൽ ദുർഗകൃഷ്ണയാണ് ഷൈനിയെ അവതരിപ്പിച്ചത്. 

 

ഉടല്‍ സിനിമയിൽ സ്ത്രീ കഥാപാത്രം ക്രൂരകൃത്യം ചെയ്തപ്പോൾ പലരും സംശയിച്ചെന്നും ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോ എന്നുപോലും തന്നോട് ചോദിച്ചവരുണ്ടെന്നും രതീഷ് പറയുന്നു.

 

രതീഷിന്റെ വാക്കുകൾ:

 

സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ.. ! ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ...സമീപകാല സ്ത്രീ കുറ്റവാളികളെ കുറിച്ചാലോചിക്കുമ്പോള്‍ സത്യത്തില്‍ ഷൈനി നിവര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ. മുകളില്‍ പറഞ്ഞ ആര്‍ക്കുമില്ലാതിരുന്ന നിവര്‍ത്തികേടുകൊണ്ട്.

 

ഉടല്‍ കണ്ട് ഒരു ചെറിയ വിഭാഗം ആളുകളെങ്കിലും സംശയിച്ചിരുന്നു, ചോദിച്ചിരുന്നു, ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോയെന്ന്. എന്തിനേറെ, സിനിമ കാണാതെ കേട്ടറിവു കൊണ്ട് മാത്രം ഉടലില്‍ മുഴുവന്‍ സ്ത്രീ വിരുദ്ധതയെന്ന് ഡീഗ്രേഡ് ചെയ്ത യുവസംവിധായകനെ പോലുമറിയാം. ചുറ്റുമൊന്നു നോക്കൂ, ഷൈനിയേക്കാള്‍ കടുകട്ടി മനസ്സുള്ളവരെ കാണാം. 

 

ഒരു തരിമ്പു പോലും സഹതാപമര്‍ഹിക്കാത്ത കരിമ്പാറ മനസ്സുള്ളവരെ. സ്‌നേഹനിരാസവും അവഗണനയും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷവുമാണ് സിനിമയിലെ ഷൈനിയെ കൊലയാളിയാക്കിയത്. ജീവിതത്തിലെ കൊലയാളികളുടെ, കൊലപാതകത്തിനുള്ള പ്രേരണകള്‍ കണ്ട് പേടിയാകുന്നു!!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com